ഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ ബിജെപി വീണ്ടും അധികാരത്തില്‍ വരുമെന്ന് അമിത് ഷാ. കുടുംബാധിപത്യം രാജ്യത്തു നിന്നും തുടച്ചു നീക്കുമെന്നും എന്നും അമിത് ഷാ പറഞ്ഞു. മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരും. സിര്‍മൗറിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. ഹിമാചല്‍ പ്രദേശിലെ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ ഗാനം അമിത് ഷാ റാലിയില്‍ പുറത്തിറക്കി. “ഹിമാചല്‍ കി പുകാര്‍, ഫിര്‍ ബിജെപി സര്‍ക്കാര്‍. പാവങ്ങളുടെ ക്ഷേമത്തിനായി മോദി – ജയറാം സര്‍ക്കാര്‍ വീണ്ടും വരണമെന്ന് മുദ്രാവാക്യം. ജയറാം താക്കൂറിനൊപ്പം മോദിയെയും ഉയര്‍ത്തിക്കാട്ടിയാണ് പ്രചരണ ഗാനം പുറത്തിറക്കിയിരിക്കുന്നത്.
ഹിമാചല്‍ പ്രദേശില്‍ ബിജെപി വീണ്ടും അധികാരത്തില്‍ വരുമെന്ന് അമിത് ഷാ
RECENT NEWS
Advertisment



























