ന്യൂഡല്‍ഹി : കോവിഡ് പോരാട്ടത്തില്‍ ഇന്ത്യ മികച്ച സ്ഥാനത്താണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യയെപ്പോലെ ജനസംഖ്യ കൂടുതലുള്ള രാജ്യം എങ്ങനെയാണ് കോവിഡിനെ നേരിടുന്നതെന്ന് എല്ലാവരും ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ലോകം മുഴുവനും ഇന്ത്യയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ വീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ 130 കോടി ജനങ്ങളും എല്ലാ സംസ്ഥാനങ്ങളും ഓരോ വ്യക്തിയും ഒരു രാജ്യമെന്ന നിലയില്‍ കോവിഡിനെതിരെ പോരാട്ടം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ലോകമെമ്പാടും സര്‍ക്കാരുകള്‍ ഈ രോഗത്തിനെതിരെ പോരാടുമ്പോള്‍ നമ്മുടെ രാജ്യത്തെ എല്ലാവരും കോവിഡിനെതിരെ കൈകോര്‍ത്തുവെന്നും അദ്ദേഹം പറഞ്ഞു.
കോവിഡിനെതിരായ പോരാട്ടത്തില്‍ നമ്മുടെ സുരക്ഷാസേനയും വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്. അതാര്‍ക്കും നിഷേധിക്കാന്‍ കഴിയാത്ത കാര്യമാണ്. കോവിഡ് പോരാളികളെ താന്‍ സല്യൂട്ട് ചെയ്യുന്നുവെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
ഭയമില്ലാതെ ഓരോരുത്തരും അര്‍പ്പണത്തോടെയാണ് ഈ പോരാട്ടത്തില്‍ പങ്കാളികളാകുന്നത്. കോവിഡിനെ പരാജയപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്നും അമിഷ് ഷാ കൂട്ടിച്ചേര്‍ത്തു.