ജയ്പൂര്‍: പൗരത്വ ഭേദഗതി നിയമത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രതിഷേധിക്കുന്ന എല്ലാ പാര്‍ട്ടികളും ഒരുമിച്ച് വന്നാല്‍ പോലും ബി ജെ പിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും നിലപാടില്‍ മാറ്റം ഉണ്ടാവുകയില്ലെന്ന് ഷാ പറഞ്ഞു. കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ പ്രതിഷേധം വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മാത്രമാണെന്നും അമിത് ഷാ തുറന്നടിച്ചു.
രാഹുല്‍ ഗാന്ധി നിയമം പഠിച്ച ശേഷം പ്രതികരിക്കുന്നതായിരിക്കും നല്ലതെന്നും ഷാ പറഞ്ഞു. മുമ്പ് മതന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ എവിടെയായിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു. വിഭജനത്തിന്റെ ഭാഷ നന്നായി അറിയാവുന്നത് കോണ്‍ഗ്രസിനാണ്. നുണ പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റിധാരണയുണ്ടാക്കാമെന്നാണ് കോണ്‍ഗ്രസും ആംആദ്മിയും കരുതുന്നത്. അത് വിലപ്പോവില്ല എന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു.