തിരുവനന്തപുരം: പെട്രോളിന് 7 പൈസയും ഡീസലിന് 13 പൈസയും വര്‍ദ്ധിച്ചു. പെട്രോള്‍ വില 78.74 രൂപയും ഡീസല്‍ വില 73.35 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോള്‍ വില 77.37 രൂപയും ഡീസല്‍ വില 71.96 രൂപയുമാണ്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നതുകൊണ്ടാണ് ഇന്ത്യയില്‍ എണ്ണ വില വര്‍ദ്ധിക്കാന്‍ കാരണം. വെസ്റ്റ് ടെക്സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് ബാരലിന് 2.88 ശതമാനം കൂടി 62.94 ല്‍ എത്തിയിട്ടുണ്ട്. ഒപെകിലെ രണ്ടാമത്തെ വലിയ എണ്ണ ഉല്‍പാദകരാണ് ഇറാന്‍. ലോകത്തിലെ എണ്ണയുടെ 10 ശതമാനത്തോളം ഇറാന്റെ പക്കലാണ്.
സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധിച്ചു
RECENT NEWS
Advertisment