അമ്മയുടെ നേതൃയോ​ഗം കൊച്ചിയിൽ : മോഹൻലാൽ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുക്കുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : താരസംഘടനയായ അമ്മയുടെ നേതൃയോഗം കൊച്ചിയിൽ ആരംഭിച്ചു. നിരവധി വിവാദ വിഷയങ്ങൾ മുന്നിൽ നിൽക്കുന്നതിനിടെയാണ് അഭിനേതാക്കളുടെ സംഘടന നേതൃയോഗം ചേരുന്നത്. ലോക്ക്ഡൗണിൽ ചെന്നൈയിൽ കുടുങ്ങിയ അമ്മ അധ്യക്ഷൻ മോഹൻലാലിന് ഇതുവരേയും തിരിച്ചെത്താൻ സാധിക്കാത്തതിനാൽ വീഡിയോ കോൺഫറൻസ് വഴിയാവും അദ്ദേഹം ച‍ർച്ചകളിൽ പങ്കുചേരുക.

നടി ഷംന കാസിമിനെതിരായ ബ്ലാക്ക് മെയിൽ കേസ്, താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന നി‍ർമ്മാതാക്കളുടെ ആവശ്യം, സിനിമയിൽ ഉയർന്നു വരുന്ന താരങ്ങളെ ഒതുക്കാൻ കോക്കസ് പ്രവ‍ർത്തിക്കുന്നുണ്ടെന്ന് നടൻ നീരജ് മാധവിൻ്റെ ആരോപണം, സിനിമ ഷൂട്ടിം​ഗ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് നിലനിൽക്കുന്ന അഭിപ്രായഭിന്നതകൾ തുടങ്ങി​ നിരവധി ​ഗൗരവ വിഷയങ്ങളിൽ അമ്മയുടെ ഔദ്യോ​ഗിക അഭിപ്രായവും പ്രതികരണവും ഇന്നറിയാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

എല്ലാ വിഷയങ്ങളും ഇന്നത്തെ നേതൃയോ​ഗം ചർച്ച ചെയ്യുമെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു. കോവിഡ് പ്രതിസന്ധി മറികടക്കാൻ നിർമാതാക്കളും ഫെഫ്കയും ഉന്നയിച്ച നി‍ർദ്ദേശങ്ങളും ആവശ്യങ്ങളും യോ​ഗം ചർച്ച ചെയ്യുമെന്ന് അമ്മ വൈസ്പ്രസി‍ഡിൻ്റും എംഎൽഎയുമായ ഗണേഷ് കുമാ‍ർ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...