വിജയ്‌യെ പിന്തുണച്ചതിൻ്റെ പേരിൽ പുറത്താക്കപ്പെട്ട എഎംഎംകെ എംഎൽഎ എസ് കാമരാജ് ടിവികെയിൽ ചേരും

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: വിജയ്‌യെ പിന്തുണച്ചതിൻ്റെ പേരിൽ പാർട്ടിയിൽ നിന്ന് ടിടിവി ദിനകരൻ പുറത്താക്കിയ എഎംഎംകെ എംഎൽഎ എസ് കാമരാജ് ടിവികെയിൽ ചേരും. പാർട്ടി പുറത്താക്കിയ നടപടിയോട് പ്രതികരിച്ചപ്പോഴാണ് കാമരാജ് തൻ്റെ നിലപാട് വ്യക്തമാക്കിയത്. ഇതോടെ നിയമസഭയിൽ ടിവികെയ്ക്ക് 108 എംഎൽഎമാരാകും. രണ്ട് സീറ്റിൽ ജയിച്ച വിജയ് ഒരു സീറ്റ് രാജിവെക്കുന്നതിനാലാണ് ഈ മാറ്റം. ട്രിച്ചി സീറ്റിൽ വിജയിച്ചാൽ ടിവികെയുടെ സഭയിലെ അംഗബലം 109 ആകും. പാർട്ടി വിരുദ്ധ പ്രവർത്തനത്തിൻ്റെ പേരിലാണ് കാമരാജിനെ ടിടിവി ദിനകരൻ പുറത്താക്കിയത്. നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥികളിൽ നിന്ന് നിയസമഭയിലേക്ക് ജയിച്ച ഏക അംഗമാണ് കാമരാജ്. മണ്ണാർഗുഡി മണ്ഡലത്തിൽ നിന്നാണ് ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ന് നിയമസഭയിൽ ടിടിവി സർക്കാരിനെ പിന്തുണക്കുന്നതായി കാമരാജ് പ്രഖ്യാപിച്ചിരുന്നു.

അതേസമയം കാമരാജിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുമോയെന്ന് വിജയ്‌യോ ടിവികെയോ അറിയിച്ചിട്ടില്ല. സംസ്ഥാനത്ത് 118 അംഗങ്ങളുടെ പിന്തുണയാണ് ടിവികെയ്ക്ക് വേണ്ടിയിരുന്നത്. സത്യപ്രതിജ്ഞയ്ക്ക് മുൻപ് ഇടതുപാർട്ടികളുടെയും വിസികെയുടെയും നിരുപാധിക പിന്തുണ ഉറപ്പാക്കിയാണ് ടിവികെ സർക്കാർ അധികാരത്തിലേറിയത്. എന്നാൽ പാർട്ടി നേതാവ് എടപ്പാടി പളനിസാമിയുടെ നിലപാടിനോട് കലഹിച്ച് മുന്നോട്ട് വന്ന എഐഎഡിഎംകെയുടെ 24 എംഎൽഎമാർ സിവി ഷൺമുഖദാസിൻ്റെ നേതൃത്വത്തിൽ ടിവികെയ്ക്ക് ഇന്ന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇപിഎസിനൊപ്പം ഇപ്പോൾ 23 എംഎൽഎമാർ മാത്രമാണ് ഉള്ളത്. അതേസമയം തിരുപ്പത്തൂർ എംഎൽഎ സത്യപ്രതിജ്ഞ ചെയ്തെങ്കിലും സഭയിൽ പങ്കെടുക്കുന്നത് വിലക്കിയതോടെ ടിവികെയ്ക്ക് ഇത് തിരിച്ചടിയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂന്നാം ഭാര്യയെ ക്രൂരമായി മർദിച്ച് മുൻ യുപി എംഎൽഎ ; മർ‍‍ദനം വിവാഹമോചനത്തെ ചൊല്ലിയെന്ന്...

0
ലക്നൗ: ഉത്തർപ്രദേശ് മുൻ എംഎൽഎയും സമാജ്‌വാദി പാർട്ടി നേതാവുമായ ശ്രീഭഗവാൻ ശർമ...

ഇനി സന്നദ്ധപ്രവർത്തനവും ; പ്രവർത്തനരീതിയിൽ അടിമുടി മാറ്റംവരുത്താൻ യൂത്ത് കോൺഗ്രസ്

0
കൊല്ലം : സ്വന്തം മുന്നണി അധികാരത്തിൽ വരികയും സംസ്ഥാന പ്രസിഡന്റ് മന്ത്രിയാകുകയും...

വീണ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യയോ​ഗം ഇന്ന്

0
കണ്ണൂർ: കണ്ണൂരിൽ വീണാ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ പ്രത്യേക...

ഫ്ലൈഓവറുകളിൽ ഗതാഗത നിയന്ത്രണം ; ബെംഗളൂരു വിമാനത്താവള റോഡിൽ ഇരുചക്ര വാഹനങ്ങൾക്ക് വിലക്ക്

0
ബെംഗളൂരു : റോഡ് സുരക്ഷയും സുഗമമായ ഗതാഗതവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബെംഗളൂരുവിലെ...