സ്ത്രീകൾക്ക് നിർഭയമായി ഏത് സമയത്തും പുറത്തിറങ്ങി നടക്കാവുന്ന സാഹചര്യം കേരളത്തിലുറപ്പാക്കുക പ്രധാന ലക്ഷ്യം : മുഖ്യമന്ത്രി വി.ഡി സതീശൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്ത്രീകൾക്ക് നിർഭയമായി ഏതു സമയത്തും പുറത്തിറങ്ങി നടക്കുവാനുള്ള അന്തരീക്ഷം സൃഷ്ടിച്ച് കേരളത്തെ രാജ്യത്തിന് തന്നെ മാതൃകയാക്കി മാറ്റുക പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ മുന്നോടിയായി സംഘടിപ്പിച്ച ‘റീസർജ് – സെയ്ഫ് വിമൺ, സെയ്ഫ് കേരള – ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ രാത്രികാല വനിതാ സംഗമം പാളയം കണ്ണിമോറ മാർക്കറ്റിന് മുന്നിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്വാതന്ത്ര്യ ദിനത്തിന്റെ തലേന്ന് തലസ്ഥാന നഗരിയിൽ സ്ത്രീകൾ ഒത്തുചേരുന്നത് സമൂഹത്തിന് വലിയൊരു സന്ദേശമാണ് നൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമൂഹത്തിന്റെ മാറ്റത്തിനും സാമൂഹിക സാമ്പത്തിക വികസനത്തിനും കൃത്യമായ പങ്കുവഹിക്കാൻ തങ്ങൾക്കുണ്ടെന്ന വലിയ പ്രഖ്യാപനമാണ് ഈ ഒത്തുചേരൽ. ഒരു പുതുയുഗ കേരളം കെട്ടിപ്പടുക്കാൻ സ്ത്രീകളുടെ സംഭാവന നിസ്തുലമാണ്. അതിനായി സർക്കാരിന് എല്ലാവരുടെയും പിന്തുണയുണ്ടാകണം. കേരളത്തിലെ എല്ലാ സ്ത്രീകളെയും സ്വയം പര്യാപ്തരാക്കുക എന്നതും ആരെയും ആശ്രയിക്കാതെ സ്വയം തൊഴിൽ കണ്ടെത്തി വരുമാനം ഉണ്ടാക്കാൻ സാഹചര്യമൊരുക്കുക എന്നതുമാണ് പുതുയുഗ കേരളത്തിന്റെ സ്വപ്നമെന്നും അതിന്റെ തുടക്കമായി ഈ സംഗമം മാറട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സമത്വവും അവകാശങ്ങളും യാഥാർത്ഥ്യമാക്കാനും അടുക്കളയിൽ നിന്ന് പൊതുയിടങ്ങളിലേക്ക് സ്ത്രീകളെ നയിക്കാനും നിരന്തരമായ പോരാട്ടങ്ങളാണ് നടന്നിട്ടുള്ളതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. എല്ലാ അവകാശങ്ങളിലും മുൻപന്തിയിലുള്ള കേരളത്തിലും സ്ത്രീകൾക്ക് രാത്രികൾ പലപ്പോഴും അന്യമാണ്. രാത്രികളും സ്ത്രീകൾക്ക് കൂടിയുള്ളതാണെന്ന പ്രഖ്യാപനമാണ് ഈ പരിപാടിയെന്നും മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...