നഴ്‌സിങ് വിദ്യാര്‍ഥി അമ്മു സജീവിന്റെ മരണം ; വിശദമായ അന്വേഷണം നടത്തി ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു കത്ത് നല്‍കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പത്തനംതിട്ട ചുട്ടിപ്പാറ നഴ്‌സിംഗ് കോളേജിലെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും ദൂരൂഹസാഹചര്യത്തില്‍ വീണു മരിച്ച നാലാംവര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി അമ്മു സജീവിന്റെ മരണത്തെക്കുറിച്ചുള്ള സത്യസന്ധമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു കത്ത് നല്‍കി. അമ്മുവിന്റെ കുടുംബാംഗങ്ങളെ താന്‍ സന്ദര്‍ശിച്ചുവെന്നും കുടുംബത്തിന് നിരവധി ആക്ഷേപങ്ങളുള്ളതായും ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി. അമ്മുവിന്റെ സഹപാഠികളായ മൂന്ന് നഴ്‌സിംഗ് വിദ്യാര്‍ത്ഥിനികളെ ആത്മഹത്യാ പ്രേരണകുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ അമ്മു ആത്മഹത്യ ചെയ്യുമെന്ന് ഈ കുടുംബം വിശ്വസിക്കുന്നില്ല. ഇക്കാര്യത്തില്‍ നിരവധി സംശയങ്ങള്‍ കുടുംബത്തിനുണ്ട്. റിമാന്റിലുള്ള പ്രതികളില്‍ നിന്നും അമ്മു നിരന്തരമായ മാനസിക- ശാരീരിക ഉപദ്രവങ്ങള്‍ ഏറ്റിരുന്നതായും ഇതേ തുടര്‍ന്ന് കോളേജ് പ്രിന്‍സിപ്പല്‍ ഇവര്‍ക്ക് താക്കീത് നല്‍കിയിരുന്നതായും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. അമ്മുവിന്റെ ജീവന് അപകടത്തിലാണെന്ന് കാണിച്ച് മാതാപിതാക്കള്‍ പ്രിന്‍സിപ്പാളിന് പരാതി നല്‍കിയിരുന്നതായും മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് ഈ മാസം 18-ാം തീയതി നേരിട്ട് ചെല്ലാന്‍ കോളേജ് പ്രന്‍സിപ്പല്‍ അമ്മുവിന്റെ പിതാവ് സജീവനോട് ആവശ്യപ്പെട്ടിരുന്നതാണ് .സഹപാഠികളുടെ ഉപദ്രവം സഹിക്കാനാകാതെ ഹോസ്റ്റലിലെ ഒന്നാം നിലയില്‍ നിന്നും ഗ്രൗണ്ട് ഫ്‌ലോറിലെ റൂമിലേക്ക് അമ്മുവിന് മാറേണ്ടിവന്നു. അമ്മുവിന്റെ മരണം കൊലപാതകമാണെന്നാണ് കുടുംബം ഉറച്ചുവിശ്വസിക്കുന്നത്. ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീഴുമ്പോള്‍ സംഭവിക്കാവുന്ന പരിക്കുകളോ, കാര്യമായ ക്ഷതങ്ങളോ ഒന്നും തന്നെ അമ്മുവിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നില്ലെന്നും, ഫോണ്‍ അണ്‍-ലോക്കായ നിലയിലായിരുന്നെന്നും, അമ്മുവിന്റെ നോട്ട് ബുക്കില്‍ കുറിച്ചിരുന്ന ഇംഗ്ലീഷ് വാചകത്തിലെ കൈയക്ഷരം അമ്മുവിന്റേതല്ലെന്നും, മകള്‍ക്ക് വിദഗ്ധ ചികിത്സ ലഭിച്ചിട്ടില്ലെന്നും കുടുംബം പരാതിപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ കൃത്യമായ അന്വേഷണം നടത്തിയെങ്കില്‍ മാത്രമേ കുടുംബത്തിന്റെ ആശങ്കകള്‍ പൂര്‍ണ്ണമായും ദൂരീകരിക്കുന്നതിനും, പ്രതികള്‍കള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാനും സാധിക്കുകയുള്ളൂ. ഈ സാഹചര്യത്തില്‍ അമ്മുവിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബം ഉന്നയിച്ചിട്ടുള്ള എല്ലാ ആക്ഷേപങ്ങളെക്കുറിച്ചും സത്യസന്ധമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കണമെന്നും, ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്തെ ഹോസ്റ്റലുകളില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള കര്‍ശനമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു- രമേശ് ചെന്നിത്തല കത്തില്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം : ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്ക്കാൻ ശ്രമം

0
തിരുവനന്തപുരം : പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം. മെത്തയടക്കം സൂക്ഷിച്ചിരിക്കുന്ന ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്....