ചെറിയ പെരുന്നാള്‍ പ്രമാണിച്ച് ഒമാനില്‍ 198 തടവുകാര്‍ക്ക് പൊതുമാപ്പ്

For full experience, Download our mobile application:
Get it on Google Play

മസ്‌കറ്റ്: ഒമാനില്‍ 198 തടവുകാര്‍ക്ക് ചെറിയ പെരുന്നാള്‍ പ്രമാണിച്ച് ഭരണാധികാരി പൊതുമാപ്പ് നല്‍കി വിട്ടയക്കുന്നു. ഒമാനിലെ ജയിലില്‍ വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് കഴിയുന്ന തടവുകാരില്‍ 198 പേര്‍ക്കാണ് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് പൊതുമാപ്പ് നല്‍കിയിരിക്കുന്നത്. 89 പ്രവാസികള്‍ ഉള്‍പ്പെടെ 198 തടവുകാരാണ് രാജകിയ വിളംബരത്തിലൂടെ ജയില്‍ മോചിതരാകുന്നതെന്ന് റോയല്‍ ഒമാന്‍ പൊലീസിന്റെ (ആര്‍ഒപി) ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികള്‍ പെരുന്നാളുകള്‍ ഉള്‍പ്പെടെയുള്ള വിശേഷ ദിനങ്ങളില്‍ തടവുകാരെ ഇത്തരത്തില്‍ വിട്ടയയ്ക്കാറുണ്ട്. മസ്‌കത്തിലെ അല്‍ ഖോര്‍ പള്ളിയില്‍ പെരുന്നാള്‍ ദിനത്തില്‍ നടക്കുന്ന പെരുന്നാള്‍ നമസ്‌കാരത്തില്‍ ആകും ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് പങ്കെടുക്കുകയെന്നും റോയല്‍ കോര്‍ട്ടിലെ അമീരി ദിവാനില്‍ നിന്ന് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...