സൗദിയിലെ ജയിൽ പുള്ളികൾക്ക് പൊതുമാപ്പ് ; മോചനത്തിനുള്ള നടപടികൾ ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

റിയാദ് : സൗദി അറേബ്യയിലെ വിവിധ ജയിലുകളിൽ കഴിയുന്ന പൊതുവായ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട തടവുകാരെ മോചിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം ആരംഭിച്ചു. ഭരണാധികാരി സൽമാൻ രാജാവിന്‍റെ പ്രത്യേക നിർദേശപ്രകാരമാണ് നടപടി.മാപ്പ് അനുവദിക്കപ്പെട്ട തടവുകാരുടെ മോചനം എത്രയും വേഗത്തിലാക്കാനും അവർക്ക് കുടുംബത്തോടൊപ്പം ചേരാനുള്ള സൗകര്യമൊരുക്കാനും മന്ത്രാലയം നിർദ്ദേശം നൽകി. സൽമാൻ രാജാവിന്‍റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്‍റെയും പ്രത്യേക താൽപ്പര്യ പ്രകാരമാണ് ഈ മാനുഷിക നടപടി.

തടവുകാരോടും അവരുടെ കുടുംബങ്ങളോടും ഭരണകൂടം കാണിക്കുന്ന ഈ വലിയ കാരുണ്യത്തിന് ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നായിഫ് നന്ദി അറിയിച്ചു. ശിക്ഷിക്കപ്പെട്ടവരെ സമൂഹത്തിെൻറ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരാനും അവരെ മികച്ച പൗരന്മാരായി മാറ്റാനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. രാജകീയ ഉത്തരവ് നടപ്പാക്കുന്നതിനായി ബന്ധപ്പെട്ട എല്ലാ വകുപ്പുകൾക്കും ആഭ്യന്തര മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ഈ നടപടി ഗുണഭോക്താക്കളിലും അവരുടെ കുടുംബങ്ങളിലും വലിയ സന്തോഷമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിനിമ കാണുന്നതിനിടെ എലി കടിച്ചു ; തിയേറ്റര്‍ 18,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

0
കാസര്‍കോട്: സിനിമ കാണുന്നതിനിടയില്‍ തിയേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട...

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...