Thursday, July 3, 2025 2:15 pm

സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ആംനെസ്റ്റി പദ്ധതികൾ ജൂൺ 30ന് അവസാനിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: 2025-2026 ലെ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ആംനെസ്റ്റി പദ്ധതികൾ ജൂൺ 30ന് അവസാനിക്കും. പ്രസ്തുത സാഹചര്യത്തിൽ നികുതിദായകരുടെ സഹായത്തിനും സംശയ നിവാരണത്തിനുമായി സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്‍റെ ആംനെസ്റ്റിയുമായി ബന്ധപ്പെട്ട ജിഎസ്ടി ഓഫീസുകൾ അവധി ദിവസമായ ഞായറാഴ്ച (ജൂൺ 29 ന്) തുറന്ന് പ്രവർത്തിക്കുന്നതാണ്. ബന്ധപ്പെട്ട നികുതിദായകർ ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്. ജനറൽ ആംനെസ്റ്റി, ഫ്ലഡ് സെസ്സ് ആംനെസ്റ്റി, ബാർ ഹോട്ടൽ ആംനെസ്റ്റി, ഡിസ്റ്റിലറി അരിയർ സെറ്റിൽമെൻറ് സ്കീം എന്നീ നാല് തരത്തിലുള്ള ആംനെസ്റ്റി പദ്ധതികളാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതുകൂടാതെ, ജിഎസ്ടി ആംനെസ്റ്റിക്കായുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതിയും ജൂൺ 30 ആണ്.

2025-26 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിൽ ബാർ ഹോട്ടലുകൾക്കായി പ്രഖ്യാപിച്ച ആംനെസ്റ്റി പദ്ധതി പ്രകാരം കുടിശ്ശിക ഒടുക്കാത്തവർക്കെതിരെ അരിയർ റിക്കവറി നടപടികൾ സംസ്ഥാന ജിഎസ്ടി വകുപ്പ് സ്വീകരിച്ചിരുന്നു. ജൂൺ 20, 21, 23 തീയതികളിൽ സംസ്ഥാന വ്യാപകമായി 65 ലധികം ബാർ ഹോട്ടലുകളിൽ നടത്തിയ അരിയർ റിക്കവറി ഡ്രൈവിൽ 3.5 കോടിയാണ് പിരിച്ചെടുക്കാനായത്. വകുപ്പ് നടത്തിയ അരിയർ റിക്കവറി ഡ്രൈവിലൂടെ 11 ഓളം ഹോട്ടലുകൾ ആംനെസ്റ്റി പദ്ധതിയുടെ ഭാഗമായി. 25 ലധികം ഹോട്ടൽ ഉടമകൾ പദ്ധതിയുടെ ഭാഗമാകാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ബാർ ഹോട്ടലുകാർ 2005-06 മുതൽ 2020-21 വർഷം വരെയുള്ള എല്ലാ ടേൺഓവർ ടാക്സ് കുടിശ്ശികകളും തീർപ്പാക്കാനായി പൂർണമായ ടേൺഓവർ ടാക്സ് കുടിശ്ശികയും സെസ്സും, പലിശയുടെ അൻപത് ശതമാനവും ഇ-ട്രഷറി പോർട്ടലായ www.etreasury.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഒടുക്കിയ ശേഷം ആയതിന്‍റെ ഇ – ചെല്ലാനും ആംനെസ്റ്റിക്കായുള്ള ഓഫ്‌ലൈൻ അപേക്ഷയും 2025 ജൂൺ 30 നുള്ളിൽ അസ്സസ്സിങ് അതോറിറ്റി മുൻപാകെ സമർപ്പിച്ചാൽ ബാക്കി പലിശയും പിഴയും ഒഴിവാക്കുന്നതാണ്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഈ ആംനെസ്റ്റി പദ്ധതി നികുതിദായകർ പരമാവധി പ്രയോജനപ്പെടുത്തണമെന്നും കുടിശ്ശിക ഉണ്ടായിട്ടും ഈ അവസരം പ്രയോജനപ്പെടുത്തി നികുതി കുടിശ്ശിക തീർപ്പാക്കത്തവർക്കെതിരെ കർശനമായ റിക്കവറി നടപടികൾ തുടരുമെന്നും സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് കമ്മീഷണർ അറിയിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഷൊർണൂരിൽ വയോധികയെ വീട്ടുമുറ്റത്തെ കിണറിനുള്ളിൽ മരിച്ച നിലയിൽ

0
പാലക്കാട്: ഷൊർണൂരിൽ വയോധികയെ വീട്ടുമുറ്റത്തെ കിണറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുളപ്പുള്ളി...

കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടഭാഗം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ഒരു സ്ത്രീ മരിച്ചു

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടഭാഗം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ഒരു സ്ത്രീ...

ഇടുക്കി മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച ; പുതിയ കെട്ടിടം പ്രവർത്തിക്കുന്നത് ഫയർ എൻഒസി...

0
ഇടുക്കി: ഇടുക്കി മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച. കിടത്തിച്ചികിത്സ ആരംഭിച്ചിട്ടും പുതിയ...

തീപിടിച്ച വാന്‍ ഹായ് കപ്പലിനെ ഇന്ത്യന്‍ സാമ്പത്തിക സമുദ്രമേഖലയ്ക്ക് പുറത്തെത്തിച്ചു

0
കൊച്ചി: അറബിക്കടലില്‍ തീപിടിച്ച വാന്‍ ഹായ് കപ്പലിലെ രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായക നേട്ടം...