സുംബ ഡാൻസ് ഒരു കാർഡിയാക് വ്യായാമമാണെന്ന് നിയമസഭ സ്പീക്കർ എ എൻ ഷംസീർ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: സുംബ ഡാൻസ് ഒരു കാർഡിയാക് വ്യായാമമാണെന്നും ചില യഥാസ്തികരുടെ സമ്മർദ്ദത്തിനു സർക്കാരും വിദ്യാഭ്യാസ വകുപ്പും വഴങ്ങേണ്ടതില്ലെന്നും നിയമസഭ സ്പീക്കർ എ എൻ ഷംസീർ. ആലപ്പുഴ നിയമസഭാ മണ്ഡലത്തിലെ ആലപ്പുഴ ആരവത്തിന്‍റെ ഭാഗമായിട്ടുള്ള വിജ്ഞാന ജ്യോതി സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഈ വർഷത്തെ എസ് എസ് എൽ സി, പ്ലസ് ടു പരിക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള പി പി ചിത്തരഞ്ജൻ എംഎൽഎ മെറിറ്റ് അവാർഡ് വിതരണം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാം വളരെ പുരോഗമന വീക്ഷണമുള്ള വിശ്വാസമാണെന്നും മതത്തിന്‍റെ കുപ്പായമണിഞ്ഞ ചില യാഥാസ്ഥികരാണ് വിവാദങ്ങൾ ഉണ്ടാകുന്നതെന്നും സ്പീക്കർ പറഞ്ഞു.

ആലപ്പുഴയുടെ അതുല്യ പ്രതിഭകളായ കന്യാകുമാരി എൻ ഐ സി എച്ച് ഇ സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ടെസ്സി തോമസ്, കേന്ദ്രസാഹിത്യ അക്കാദമി യുവപുരസ്‌കാര ജേതാവ് അഖിൽ പി ധർമ്മജൻ എന്നിവരെ ചടങ്ങിൽ സ്പീക്കർ ആദരിച്ചു. വിജ്ഞാന ജ്യോതി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഈ വർഷത്തെ എസ് എസ് എൽ സി, പ്ലസ് ടു പരിക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള എം എൽ എ മെറിറ്റ് അവാർഡും നൂറു ശതമാനം വിജയം നേടിയ വിദ്യാലയങ്ങൾക്ക് പ്രിയഗുരുനാഥൻ ജിമ്മി കെ ജോസ് മെമ്മോറിയൽ എൻഡോവ്മെന്‍റ് വിതരണവും മണ്ഡലത്തിൽ മികച്ച നിലയിൽ സേവനം നൽകി വിരമിച്ച അധ്യാപകരെ ആദരിക്കലും നടന്നു.

മണ്ഡലത്തിലെ സ്കൂളുകളിലെ 913 വിദ്യാർഥികൾക്കും 30 വിരമിച്ച അധ്യാപകർകും പി പി ചിത്തരഞ്ജൻ എംഎൽഎ അവാർഡ് നൽകി. നൂറ് ശതമാനം വിജയം കൈവരിച്ച 20 സ്കൂളുകളാണുള്ളത്. എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് കിട്ടിയ 440 വിദ്യാർഥികൾക്കും ഒമ്പത് എ പ്ലസ് കിട്ടിയ 154 വിദ്യാർഥികൾക്കും പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് കിട്ടിയ 202 വിദ്യാർഥികൾക്കും അഞ്ച് എ പ്ലസ് കിട്ടിയ 118 വിദ്യാർഥികൾക്കും ആണ് അവാർഡ് നൽകിയത്. നഗരസഭ അധ്യക്ഷ കെ കെ ജയമ്മ അധ്യക്ഷത വഹിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത്‌ പ്രസിഡന്‍റ് കെ സുദർശന ഭായി, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ റിയാസ്, നഗരസഭാംഗം അഡ്വ. റീഗോ രാജു, പ്രശസ്‌ത ചലച്ചിത്ര പിന്നണിഗായകൻ കെ.എസ്സ്. സുദീപ് കുമാർ, കഥാകൃത്ത് ഗിരിജ പ്രദീപ്‌, ലജനത്തുൽ മുഹമ്മദിയ്യ മാനേജർ എ.എം. നസീർ, എസ്.ഡി.വി. ട്രസ്റ്റ് പ്രൊഫ എസ്സ്. രാമാനന്ദൻ, എസ്.എൻ.ട്രസ്റ്റ് ടി. പ്രസന്നകുമാർ, സെന്റ് ജോസഫ്‌സ് മാനേജർ സിസ്‌റ്റർ ജെറ്റ്റൂഡ് മൈക്കിൾ, സെന്റ് ജോസഫ്‌സ് പ്രിൻസിപ്പൽ സിസ്‌റ്റർ ഷൈനി തോമസ്, സെന്റ് ജോസഫ്‌സ് ഹെഡ്മിസ്ട്രസ് സിസ്റ്റർ കെ.ജെ സിബി ജോസ് എന്നിവർ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്; ജനങ്ങൾ ജാഗ്രത...

0
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങള്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

തോട്ടപ്പള്ളി സ്പിൽവേയിൽ അടിയന്തര സന്ദർശനം നടത്തി മന്ത്രിമാരായ എം ലിജുവും രമേശ്...

0
ആലപ്പുഴ : കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളി...

ഡ്യൂട്ടി മുടക്കി സ്വകാര്യ പ്രാക്ടീസ്; അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി

0
അടൂർ: പത്തനംതിട്ടയില്‍ ഡ്യൂട്ടിക്കിടെ സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് പോയതായി പരാതി....

​”എന്റെ ജനങ്ങളെ പിരിഞ്ഞിരിക്കാനാവില്ല”; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് ഷെയ്ഖ് ഹസീന

0
ന്യൂഡല്‍ഹി: ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന....