Thursday, July 3, 2025 10:31 pm

ഖജനാവ് നിറയ്ക്കാന്‍ പുതിയ തന്ത്രം ; പോലീസ് സ്‌റ്റേഷനിലെ സേവനങ്ങള്‍ക്ക് തുക വര്‍ദ്ധിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മൈക്ക് ഉപയോഗിച്ചുളള അനൗണ്‍സ്മെന്റിന് അനുമതി ലഭിക്കണമെങ്കില്‍ ഇനി ഇരട്ടി തുക നല്‍കണം.15 ദിവസത്തേക്ക് 330 രൂപ ആയിരുന്നതാണ് 660 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. നികുതിയേതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പോലീസിന്റെ സേവന-ഫീസ് നിരക്കുകളും 10 % കൂട്ടി. ഡിജിപി അനില്‍കാന്തിന്റെ ശുപാര്‍ശയ്‌ക്കാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. സേവനഫീസ് പുതുക്കി നിശ്ചയിക്കണമെന്നായിരുന്നു ശുപാര്‍ശ. ഇതോടെ കേരളം മുഴുവന്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തണമെങ്കില്‍ രാഷ്‌ട്രീയ പാര്‍ട്ടികളും ഇരട്ടി തുക നല്‍കണം. അഞ്ചു ദിവസത്തേക്ക് നിലവില്‍ നല്‍കേണ്ടത് 5,515 രൂപയാണ്. ഇനി മുതല്‍ ഇത് 11,030 രൂപ ആകും. ജില്ലയ്‌ക്കകത്ത് സഞ്ചരിക്കുന്ന വാഹനത്തില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തുന്നതിനുള്ള തുക 555 ല്‍ നിന്നു 1,110 രൂപയാക്കി.

കൂടാതെ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനുള്ള ഫീസ് 555 ല്‍ നിന്ന് 619 രൂപയുമാക്കി ഉയര്‍ത്തി. ഇവയ്‌ക്ക് പുറമെ സ്വകാര്യ, വിനോദ പരിപാടികള്‍, സിനിമ ഷൂട്ടിങ് ഉള്‍പ്പെടെയുള്ളവയ്‌ക്കും അധിക തുക അടയ്‌ക്കണം. സ്റ്റേഷന്‍ ഓഫീസര്‍ മാരുടെ സേവനം ആവശ്യമാണെങ്കില്‍ നാല് മണിക്കൂര്‍ അടിസ്ഥാനത്തില്‍ പണം അടയ്‌ക്കണം. പകല്‍ 3,795 രൂപയും രാത്രി 4,750 രൂപയുമാണ് അടയ്‌ക്കേണ്ടത്. പോലീസ് സ്റ്റേഷനില്‍ ഷൂട്ടിങ് നടത്തണമെങ്കില്‍ 11,025 രൂപയ്‌ക്ക് പകരം ഇനി പ്രതിദിനം 33,100 രൂപ നല്‍കണം. പോലീസ് നായയുടെ സേവനത്തിനായി പ്രതിദിനം 6,950 രൂപയും, വയര്‍ലെസ് സെറ്റ് ഉപയോഗത്തിനായി 2,315 രൂപയും നല്‍കണം.

ഫൊറന്‍സിക് സയന്‍സ് ലബോറട്ടറി, ഫിംഗര്‍ പ്രിന്റ് ബ്യൂറോ എന്നിവിടങ്ങളിലെ ഫീസുകള്‍ എന്നിവയും വര്‍ദ്ധിപ്പിച്ചു. എംപ്ലോയീ വെരിഫിക്കേഷന്‍ ഫീസ്, അപകടവുമായി ബന്ധപ്പെട്ട രേഖകള്‍, ഇതര സംസ്ഥാനത്തേക്കുള്ള വാഹന കൈമാറ്റ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ഫീസുകളിലും മാറ്റം ഉണ്ട്. ഇവയ്‌ക്ക് പുറമെ ബാങ്കുകള്‍ തപാല്‍ വകുപ്പ് എന്നിവര്‍ക്ക് പോലീസ് എസ്‌കോര്‍ട്ട് നല്‍കുന്നതിനുള്ള തുക, നിലവിലെ നിരക്കില്‍ നിന്നു 1.85 % വര്‍ധിപ്പിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്തെ സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്

0
തൃശൂർ: സംസ്ഥാനത്തെ സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്. വിവിധ ആവശ്യങ്ങളുന്നയിച്ച് ജൂലായ് എട്ടിന്...

കോട്ടയം മെഡിക്കൽ കോളജ് അപകടം : ഗുരുതരമായ അനാസ്ഥ, സമഗ്രാന്വേഷണം വേണം – എസ്ഡിപിഐ

0
തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞു വീണ് രോഗിയുടെ...

മലപ്പുറം പാണ്ടിക്കാട് മൃതദേഹവുമായി കുടുംബത്തിന്റെ പ്രതിഷേധം

0
മലപ്പുറം: പാണ്ടിക്കാട് കൊടശ്ശേരി സ്വദേശി ചക്കിയുടെ മൃതദേഹവുമായി കുടുംബത്തിന്റെ പ്രതിഷേധം. മണ്ണിട്ട്...

ജീവകാരുണ്യത്തിലൂന്നിയ ക്ഷേമ പ്രവർത്തനങ്ങൾക്ക് ഇനി ആധുനികമുഖം : പുതിയ എ.പി അസ്‌ലം റീഹാബിലിറ്റേഷൻ സെന്റർ...

0
മലപ്പുറം: ജീവകാരുണ്യം, സാമൂഹ്യക്ഷേമം എന്നീ രംഗങ്ങളിൽ കഴിഞ്ഞ കാൽനൂറ്റാണ്ടായി പ്രതിഫലേച്ഛയില്ലാതെ പ്രവർത്തിക്കുന്ന...