കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കനത്ത നാശം വിതച്ച് ഉംപുണ്‍ ചുഴലിക്കാറ്റ്. 72 പേരാണ് ബംഗാളില്‍ മരിച്ചത്. കൊല്‍ക്കത്തയില്‍ 15, നോര്‍ത്ത് 24 പര്‍ഗനാസില്‍ 18, സൗത്ത് 24 പര്‍ഗനാസില്‍ 17, ഹൗറയില്‍ 7, ഈസ്റ്റ് മിദിനപൂറില്‍ 6, ഹൂഗ്ലിയില്‍ 2 എന്നിങ്ങനെയാണ് മരണ നിരക്ക്.
ഉംപുണ്‍ ഏറ്റവും കൂടുതല്‍ നാശം വിതച്ചത് കൊല്‍ക്കത്തയിലും ദക്ഷിണ ബംഗാളിലും ആണ്. 165 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച് 190 കിലോമീറ്റര്‍ വരെ വേഗതയിലെത്തിയ ചുഴലിക്കാറ്റ് തീര പ്രദേശങ്ങളിലെ മരങ്ങളും വൈദ്യുതി തൂണുകളുമെല്ലാം പിഴുതെറിഞ്ഞു.
ചുഴലിക്കാറ്റിനെ തുടര്‍ന്ന് വന്‍ നാശനഷ്ടങ്ങളാണ് ഒഡീഷയിലും സംഭവിച്ചിരിക്കുന്നത്. മുന്‍കരുതല്‍ നടപടി എന്നോണം പശ്ചിമ ബംഗാളില്‍ 5 ലക്ഷം പേരെയും ഒഡീഷയില്‍ 1.58 ലക്ഷം പേരെയും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. കൊല്‍ക്കത്തയിലെ മേല്‍പ്പാലങ്ങള്‍ എല്ലാം തന്നെ അടച്ചിട്ടിരിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെ 41 സംഘങ്ങളാണ് ബംഗാളിലും ഒഡീഷയിലുമായുള്ളത്. രക്ഷാ പ്രവര്‍ത്തനത്തിനായി നാവിക സേനയുടെ 20 സംഘങ്ങളേയും വിന്യസിച്ചിട്ടുണ്ട്.