ഉംപൂണ്‍ ചുഴലിക്കാറ്റ് പശ്ചിമബംഗാളില്‍ 72 പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കനത്ത നാശം വിതച്ച്‌ ഉംപുണ്‍ ചുഴലിക്കാറ്റ്. 72 പേരാണ് ബംഗാളില്‍ മരിച്ചത്. കൊല്‍ക്കത്തയില്‍ 15, നോര്‍ത്ത് 24 പര്‍ഗനാസില്‍ 18, സൗത്ത് 24 പര്‍ഗനാസില്‍ 17, ഹൗറയില്‍ 7, ഈസ്റ്റ് മിദിനപൂറില്‍ 6, ഹൂഗ്ലിയില്‍ 2 എന്നിങ്ങനെയാണ് മരണ നിരക്ക്.

ഉംപുണ്‍ ഏറ്റവും കൂടുതല്‍ നാശം വിതച്ചത് കൊല്‍ക്കത്തയിലും ദക്ഷിണ ബംഗാളിലും ആണ്. 165 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച്‌ 190 കിലോമീറ്റര്‍ വരെ വേഗതയിലെത്തിയ ചുഴലിക്കാറ്റ് തീര പ്രദേശങ്ങളിലെ മരങ്ങളും വൈദ്യുതി തൂണുകളുമെല്ലാം പിഴുതെറിഞ്ഞു.

ചുഴലിക്കാറ്റിനെ തുടര്‍ന്ന് വന്‍ നാശനഷ്ടങ്ങളാണ് ഒഡീഷയിലും സംഭവിച്ചിരിക്കുന്നത്. മുന്‍കരുതല്‍ നടപടി എന്നോണം പശ്ചിമ ബംഗാളില്‍ 5 ലക്ഷം പേരെയും ഒഡീഷയില്‍ 1.58 ലക്ഷം പേരെയും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. കൊല്‍ക്കത്തയിലെ മേല്‍പ്പാലങ്ങള്‍ എല്ലാം തന്നെ അടച്ചിട്ടിരിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെ 41 സംഘങ്ങളാണ് ബംഗാളിലും ഒഡീഷയിലുമായുള്ളത്. രക്ഷാ പ്രവര്‍ത്തനത്തിനായി നാവിക സേനയുടെ 20 സംഘങ്ങളേയും വിന്യസിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിമത എംപിമാരോട് ഏറ്റുമുട്ടി ; തൃണമൂൽ എംപി കല്യാൺ ബാനർജിക്ക് സസ്പെൻഷൻ

0
ന്യൂഡൽഹി : പാർട്ടിവിട്ട വിമത എംപിമാരുമായി കൊമ്പുകോർത്ത തൃണമൂൽ കോൺഗ്രസ് എംപി...

മകനോടുള്ള വ്യക്തിവിരോധം ; യുവാവ് അയൽവാസിയുടെ വീടിന് തീയിട്ടു

0
കങ്ങഴ : വ്യക്തിവിരോധത്തെത്തുടർന്ന് യുവാവ് അയൽവാസിയുടെ വീടിന് തീയിട്ടു. വീട്ടുടമയെ പരിക്കുകളോടെ...

വയനാട് കള്ളാടി മണ്ണിടിച്ചിൽ : പുനരധിവാസ പ്രാഥമിക പട്ടികയിൽ 179 കുടുംബങ്ങൾ

0
കല്പറ്റ : കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സമീപത്തുനിന്ന്‌ പുനരധിവസിപ്പിക്കേണ്ടത് 179...

രാസവളത്തിന്റെ വില വീണ്ടും മുന്നോട്ട് ; കർഷകർ പ്രതിസന്ധിയിൽ

0
കറുകച്ചാൽ : രാസവളത്തിന്റെ വില വീണ്ടും മുന്നോട്ട്. പുതിയ സ്റ്റോക്കിന് ചാക്കൊന്നിന്...