കൊല്ലം: ഇന്ന് പുലര്‍ച്ചെ അറസ്റ്റിലായ ‘വാരിസ് പഞ്ചാബ് ദേ’ തലവന്‍ അമൃത്പാല്‍ സിങ്ങിനെ അസമിലെ ദിബ്രുഗഡ് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. ഇവിടെ സിസിടിവി നിരീക്ഷണത്തിലാകും അമൃത്പാല്‍ സിംഗ്. കൂടാതെ അസം പോലീസ് കമാന്‍ഡോകള്‍ പുറത്ത് നിരീക്ഷണത്തിനുണ്ടാകും. കേന്ദ്ര ഏജന്‍സികളുടെ ഉദ്യോഗസ്ഥരും വരും ദിവസങ്ങളില്‍ സെല്ലിലെത്തി അമൃത്പാല്‍ സിംഗിനെ ചോദ്യം ചെയ്യും. അസമിലെ ദിബ്രുഗഢില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
സിംഗിനെ പാര്‍പ്പിക്കുന്ന ദിബ്രുഗഢിലെ സെന്‍ട്രല്‍ ജയിലില്‍ ബഹുതല സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു. ജയില്‍ വളപ്പ് അസം പോലീസിന്റെ എലൈറ്റ് ബ്ലാക്ക് ക്യാറ്റ് കമാന്‍ഡോകളും സിആര്‍പിഎഫും ജയില്‍ സുരക്ഷാ ഉദ്യോഗസ്ഥരും വളഞ്ഞിരിക്കുകയാണ്. ജയിലിനുള്ളിലെ സുരക്ഷയും കര്‍ശനമാക്കിയിട്ടുണ്ട്. വിമാനത്താവളത്തില്‍ നിന്ന് ജയിലിലേക്കുള്ള 15 കിലോമീറ്റര്‍ ദൂരത്തില്‍ റോഡ് ക്ലിയറന്‍സിനായി ദിബ്രുഗഡ് ട്രാഫിക് പോലീസും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.