അമൃത്പാല്‍ സിങ് എവിടെ? ആറാം ദിവസവും തെരച്ചില്‍ തുടരുന്നു

For full experience, Download our mobile application:
Get it on Google Play

ദില്ലി: വാരിസ് പഞ്ചാബ് ദേയുടെ തലവനായ ഖാലിസ്ഥാനി വിഘടനവാദി നേതാവ് അമൃത്പാല്‍ സിങിനായി ആറാം ദിവസവും തെരച്ചില്‍ തുടരുന്നു. അമൃത്പാല്‍ സിങ് രക്ഷപ്പെട്ടത് അഞ്ച് വാഹനങ്ങളിലായെന്ന് പഞ്ചാബ് പോലീസ് പറഞ്ഞു. കാറുകളും ബൈക്കുകളും മുച്ചക്രവാഹനവും ഉപയോഗിച്ചാണ് ഇയാള്‍ കടന്നത്. മഹാരാഷ്ട്ര പോലീസിനും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജലന്ധറിലൂടെ അറുപത് കിലോമീറ്റര്‍ അഞ്ച് വാഹനം മാറി മാറി ഉപയോഗിച്ചാണ് അമൃത്പാല്‍ രക്ഷപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്.

അമൃത്പാല്‍ സിങിന്റെ നേതൃത്വത്തിലുള്ള സംഘത്തിലെ 154 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പഞ്ചാബിലെ പലയിടത്തും ശക്തമായ വാഹന പരിശോധന നടത്തി സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അമൃത്പാല്‍ ഷാകോട്ടിലെ ചാക്ക് ബെഹ്മാനിയാന്‍ ടോള്‍ പ്ലാസയിലൂടെ ബ്രസ്സ വാഹനത്തില്‍ സഞ്ചരിക്കുന്ന ദൃശ്യം നേരത്തെ പുറത്ത് വന്നിരുന്നു കാത്തു നഗ്ഗലില്‍ വച്ച് ബ്രസ്സ കാര്‍ ഉപേക്ഷിച്ച് അമൃത്പാല്‍ സിങ് സഹായിയായ പപാല്‍ പ്രീതിനൊപ്പം സഞ്ചാരം പ്ലാറ്റിന ബൈക്കിലാക്കിയെന്നും പോലീസ് കണ്ടെത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുതിയ എംഎസ്എഫ് സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി മൊറയൂർ പഞ്ചായത്ത് കമ്മിറ്റി ; പ്രതിഷേധ പ്രമേയം...

0
മലപ്പുറം: പുതിയ എംഎസ്എഫ് സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി മലപ്പുറം മൊറയൂർ പഞ്ചായത്ത്...

ദമ്പതികളെ ആക്രമിച്ച് പരിക്കേല്പിച്ച രണ്ടുപേർ പിടിയിൽ

0
ആലപ്പുഴ: യുവതിയെയും ഭർത്താവിനെയും ക്രൂരമായി ആക്രമിച്ച് പരിക്കേല്പിച്ച കേസിൽ രണ്ടുപേരെ കുത്തിയതോട്...

വിഴിഞ്ഞം തുറമുഖത്തുനിന്ന് ആദ്യ ചരക്ക് കപ്പൽ സ്പെയിനിലേക്ക് പുറപ്പെട്ടു ; കയറ്റുമതിയുടെ ചരിത്രം കുറിച്ചു...

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പൽ...

ജനറൽ ആശുപത്രിയിൽ ശുചീകരണ യജ്ഞം ; കാട് തെളിഞ്ഞു

0
തിരുവനന്തപുരം: രണ്ടാമത്തെ മെഡിക്കൽ കോളേജായി വികസിച്ചുകൊണ്ടിരിക്കുന്ന തിരുവനന്തപുരം ജനറൽ ആശുപത്രി വളപ്പിൽ...