വിവാഹവാഗ്ദാനം നല്‍കി പീഢനം : ദന്തഡോക്ടര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിവാഹവാഗ്ദാനം നല്‍കി പീഢനം ദന്തഡോക്ടര്‍ അറസ്റ്റില്‍. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ വിവിധ ഇടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ ദന്ത ഡോക്ടര്‍ അറസ്റ്റില്‍. ആറ്റിങ്ങല്‍ ബോയ്‌സ് സ്‌കൂളിന് സമീപം സുബിനം ഹൗസില്‍ സുബി എസ് നായരെ (32) ആണ് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്. വര്‍ക്കല കവലയൂരില്‍ സുബി ഡെന്റല്‍ കെയര്‍ എന്ന സ്ഥാപനം നടത്തി വരികയായിരുന്നു പ്രതി.വിവാഹ മോചിതനായ യുവാവ് പെണ്‍കുട്ടിയെ പ്രണയം നടിച്ചു വലയില്‍ വീഴ്‌ത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പരിചയപ്പെട്ട തിരുമല സ്വദേശിനിയായ 27കാരിയെ വിഴിഞ്ഞം, കോവളം ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയെന്ന പരാതിയെതുടര്‍ന്നാണ് അറസ്‌റ്റെന്ന് വിഴിഞ്ഞം എസ് എച്ച്‌ ഒ പ്രജീഷ് ശശി പറഞ്ഞു.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച്‌ പകര്‍ത്തിയ വീഡിയോ ഉപയോഗിച്ച്‌ ഭീഷണിപ്പെടുത്തി നിരവധി തവണ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഗര്‍ഭിണിയായ പെണ്‍കുട്ടി ഗര്‍ഭഛിദ്രത്തിന് വിധേയയായി. വിവാഹ വാഗ്ദാനത്തില്‍നിന്ന് പിന്മാറിയതോടെയാണ് പെണ്‍കുട്ടി വിഴിഞ്ഞം പോലീസില്‍ പരാതി നല്‍കിയത്. പ്രതി നേരത്തേ മറ്റൊരു വിവാഹം കഴിച്ചെങ്കിലും വിവാഹ മോചിതനായിരുന്നു. ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തു.ഫിറ്റ്‌നസ് നന്നായി സൂക്ഷിക്കുന്ന പ്രതി ഇതുസംബന്ധിച്ചുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് ധാരാളം ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ ആരാധകരെയും സൃഷ്ടിച്ചു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ജൂലൈയില്‍ ഡെന്റല്‍ കോഴ്സിനു പഠിക്കുന്ന 28 കാരിയായ വിദ്യാര്‍ത്ഥിനിയുമായി സോഷ്യല്‍ മീഡിയ വഴി പ്രതി പരിചയത്തിലാകുന്നത്. തുടര്‍ന്ന് പരിചയം പ്രണയമായി മാറുകയായിരുന്നു എന്നാണ് യുവതി പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ഇതിനിടയില്‍ താന്‍ വിവാഹമോചിതനാണെന്നും തനിക്ക് ജീവിതത്തില്‍ ഒരു കൂട്ടു വേണമശന്നും ഇയാള്‍ പെണ്‍കുട്ടിയോടു പറഞ്ഞിരുന്നു. ഇയാളുടെ വാക്ക് വിശ്വസിച്ച പെണ്‍കുട്ടി പ്രതിയെ വിവാഹം കഴിക്കാന്‍ തയ്യാറാകുകയും ചെയ്തിരുന്നു.

വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച്‌ വിഴിഞ്ഞം, പൂവാര്‍ അടക്കമുള്ള സ്ഥലങ്ങളിലെത്തിച്ച്‌ യുവതിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുന്ന സമയത്ത് വീഡിയോ പകര്‍ത്തുന്നതും ഇയാളുടെ പതിവായിരുന്നു. തുടര്‍ന്ന് പകര്‍ത്തിയ വീഡിയോയുടെ പേരില്‍ ഭീക്ഷണിപ്പെടുത്തിയതായും യുവതി പറയുന്നു. വീഡിയോ കാണിച്ച്‌ തന്നെ പലവട്ടം ദന്തഡോക്ടര്‍ ബലാത്സംഗം ചെയ്തതായും യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.ഗര്‍ഭിണിയായതോടെ ഗര്‍ഭം അലസിപ്പിക്കണമെന്ന് ഇയാള്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെടുകയായിരുന്നു. ഇയാള്‍ നിരന്തരമായി ആവശ്യപ്പെട്ടെങ്കിലും പെണ്‍കുട്ടി വഴങ്ങിയില്ല. തുടര്‍ന്ന് നേരത്തെ ചിത്രീകരിച്ച വീഡിയോ പുറത്തു വിടുമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തുകയായിരുന്നു.ഇതിനെത്തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭഛിദ്രത്തിന് വിധേയയായി എന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ അതിനു പിന്നാലെ പ്രതി യുവതിയെ ഒഴിവാക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ഇയാള്‍ സമുഹമാധ്യമങ്ങളിലൂടെ മറ്റ് ഇരകളെ തേടിയിരുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎം സെക്രട്ടറിയേറ്റ് ഇന്ന് മുതൽ

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചുള്ള ചർച്ചകളും മുന്നണിയിലെ തർക്കങ്ങളും രൂക്ഷമായിരിക്കെ നിർണായക രാഷ്ട്രീയ...

തമിഴ്നാടിന് വികസനക്കുതിപ്പ് ; വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്

0
ചെന്നൈ : തമിഴ്നാടിനു വികസനക്കുതിപ്പ് വാഗ്ദാനം ചെയ്തു വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ചു...

കോൺഗ്രസ് നേതാവ് അഡ്വ. എം. വീരാൻകുട്ടി അന്തരിച്ചു

0
എടവണ്ണപ്പാറ : പ്രമുഖ കോൺഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോൺഗ്രസ് മുൻ...

ജോലിക്ക് പോയ യുവതി വീട്ടിലെത്തിയത് ആൺ സുഹൃത്തുമായി ; മകളെ കൊലപ്പെടുത്തിയ അച്ഛൻ പിടിയിൽ

0
ഭോപാൽ: കർണാടകയിലെ മാളിൽ ജോലി ചെയ്യുന്ന യുവതിയെ വീട്ടിൽവെച്ച് അച്ഛനും അമ്മാവനും...