തലമുടിയിൽ ആഫ്രിക്കൻ പരീക്ഷണങ്ങളുമായി അമൃത സുരേഷ്

For full experience, Download our mobile application:
Get it on Google Play

റിയാലിറ്റി ഷോയായ സ്റ്റാര്‍ സിങ്ങറിലൂടെ മലയാളികളികളുടെ മനസില്‍ ഇടംപിടിച്ച ഗായികയാണ് അമൃത സുരേഷ്. നേരത്തെ ബിഗ് ബോസ് സീസണ്‍ രണ്ടിലെത്തിയ അമൃതയും സഹോദരി അഭിരാമിയും പ്രേക്ഷകരുടെ ഇഷ്ട മത്സരാര്‍ത്ഥികളായി മാറിയിരുന്നു. സമൂഹമാധ്യമങ്ങളില്‍ സജീവമായ അമൃത പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്.

ഇപ്പോഴിതാ തലമുടിയില്‍ പുത്തൻ പരീക്ഷണങ്ങളുമായി എത്തിയിരിക്കുകയാണ് അമൃത. ആഫ്രിക്കക്കാരുടെ വിവിധ ഹെയർസ്റ്റൈലുകളാണ് അമൃത പരീക്ഷിക്കുന്നത്. ദുബായിലെത്തിയ താരം, അവിടെയുള്ള ആഫ്രോ ബ്യൂട്ടി സലൂണിൽ നിന്നാണ് തലമുടിയില്‍ വേറിട്ട പരീക്ഷണങ്ങള്‍ നടത്തുന്നത്. ഇതിന്‍റെ വീഡിയോ അമൃത തന്നെയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ഓരോ രീതിയും പരീക്ഷിച്ച് ഒടുവിൽ ഏത് ഹെയർ സ്റ്റൈലാണ് വേണ്ടതെന്ന് തീരുമാനിക്കുന്നതു വീഡിയോയിൽ കാണാം. ഒടുവില്‍ കറുപ്പിലും ഗോൾഡൻ നിറത്തിലുമുള്ള മുടിയിഴകൾ ചേർത്താണ് പുത്തൻ ലുക്ക് തയ്യാറാക്കിയത്. മണിക്കൂറിലധികം സമയമെടുത്ത് ചെയ്ത പുത്തന്‍ ഹെയർസ്റ്റൈൽ പ്രേക്ഷകർക്കു വിശദമായി പരിചയപ്പെടുത്തിക്കൊണ്ടാണ് അമൃത വീഡിയോ അവസാനിപ്പിക്കുന്നത്. എന്തായാലും അമൃതയുടെ മേക്കോവർ വീഡിയോ ഇപ്പോള്‍ സൈബര്‍ ലോകം ഏറ്റെടുത്തിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അരുണാചൽ പ്രദേശിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരിയിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു....

‘സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം’ : വിവാദ സന്ദേശവുമായി തൃശൂരിലെ സ്കൂൾ ഉടമ

0
തൃശൂർ : മാളയിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾ പാകിസ്ഥാനിലേക്ക് പോകണമെന്ന് സ്കൂൾ ഉടമ....

രത്തൻ ടാറ്റ ട്രസ്റ്റ് പുതിയ ചെയർമാനെ കണ്ടെത്തുന്നത് വൈകിയേക്കും ; നിർണായക യോഗം ചൊവ്വാഴ്ച

0
മുംബൈ : ടാറ്റ സൺസ് ചെയർമാൻ പദവിയിൽ നിന്നു രാജി പ്രഖ്യാപിച്ച...

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...