മതിലകം: വ്യാജ ആപ്പിൽ ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് 17,000 രൂപ അയച്ചതായി തെറ്റിദ്ധരിപ്പിച്ച് മൊബൈൽ ഫോണുമായി കടന്നുകളയാൻ ശ്രമിച്ച 18കാരന്‍ പിടിയിൽ. പെരിഞ്ഞനം സ്വദേശി എള്ളുംപറമ്പിൽ വീട്ടിൽ അഹമ്മദ് (18) ആണ് അറസ്റ്റിലായത്. മതിലകം പോലീസാണ് യുവാവിനെ പിടികൂടിയത്. വ്യാഴാഴ്ച വൈകിട്ട് ആറിന് മതിലകം സെന്ററിൽ പ്രവർത്തിക്കുന്ന മൊബൈൽ കടയിലാണ് പ്രതി തട്ടിപ്പിന് ശ്രമിച്ചത്. മൊബൈൽ കടയിലെത്തിയ യുവാവ് ഫോൺ വാങ്ങിയ ശേഷം ക്യൂ.ആർ. കോഡ് സ്കാൻ ചെയ്ത് ആപ്പ് വഴി പണം അയച്ചതായി പറഞ്ഞ് പെട്ടെന്ന് ഇറങ്ങിപ്പോകാന്‍ ശ്രമിക്കുകയായിരുന്നു. സ്ക്രീൻ ഷോട്ട് കാണിച്ചെങ്കിലും സംശയം തോന്നിയതോടെ പോകരുതെന്ന് പറഞ്ഞെങ്കിലും യുവാവ് കേട്ടില്ല. ഉടൻ കടയുടമ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ പണം ക്രെഡിറ്റ് ആയിട്ടില്ലെന്ന് മനസിലായി. ഇതോടെ യുവാവിനെ തടഞ്ഞുവെച്ച് മതിലകം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കടയുടമകളിലൊരാളായ നൗഫലിന്റെ പരാതിയിൽ പോലീസ് കേസെടുത്തു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























