നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം വൈകി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം വൈകി. ഉച്ചയ്ക്ക് രണ്ടുമണിക്ക് കൊച്ചിയില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് വൈകിയത്. സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം വൈകുന്നതെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി. നടപടികള്‍ പൂര്‍ത്തീകരിച്ച് 11 മണിക്ക് ശേഷം വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിച്ച യാത്രക്കാര്‍ക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കിയില്ലെന്ന പരാതിയുമുണ്ട്. മറ്റൊരു വിമാനം എത്തുന്നത് വരെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ തുടരണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മറ്റൊരു വിമാനം ഉടന്‍ തന്നെ സജ്ജമാക്കി യാത്രക്കാരെ അതിലേക്ക് മാറ്റുമെന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ പറയുന്നത്. സ്ത്രീകളും കുട്ടികളും അടക്കം 344 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.  11 മണി മുതല്‍ യാതൊരു ഭക്ഷണമോ വെള്ളമോ കഴിച്ചിട്ടില്ലെന്നും ഇത് അധികൃതരുടെ ഭാഗത്തുനിന്നുള്ള വന്‍ വീഴ്ചയാണെന്നുമാണ് യാത്രക്കാരുടെ പരാതി. ആഹാരത്തിന് പണം വാങ്ങിയിട്ടും പിഞ്ചുകുഞ്ഞുങ്ങളെ ഉള്‍പ്പെടെ പട്ടിണിക്കിടുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമെന്ന് യാത്രക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുപിയില്‍ ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് തലക്കടിച്ച് കൊന്നു

0
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് തലക്കടിച്ച് കൊന്നു. യുപിയിലെ...

യാത്ര തുടങ്ങി മൂന്ന് മിനിറ്റിനകം കൊടുങ്കാറ്റ്, തലകീഴായി മറിഞ്ഞ് ബോട്ട് ; സഞ്ചാരികളിൽ ഏറെയും...

0
ഹാനോയ്: വിയറ്റ്നാമിലെ ഫൂ ക്വോക്ക് ദ്വീപിൽ ബോട്ട് മറിഞ്ഞ് 15 ഇന്ത്യക്കാർ...

കേരളത്തില്‍ പലയിടത്തും ഐക്യം നഷ്ടമായി ; സിപിഐഎം കേന്ദ്രകമ്മിറ്റിയില്‍ വിമര്‍ശനം

0
ന്യൂഡല്‍ഹി: കേരളത്തില്‍ സിപിഐഎമ്മിന് പലയിടത്തും ഐക്യം നഷ്ടമായെന്ന് കേന്ദ്രകമ്മിറ്റിയില്‍ വിമര്‍ശനം. ചില...

വന്യമൃഗങ്ങള്‍ക്ക് നടുവില്‍ ഉരുള്‍പൊട്ടല്‍ ഭീതിയില്‍ ഗീതയുടെ ഏകാന്ത ജീവിതം ; പുനരധിവസിപ്പിക്കാന്‍ ഉത്തരവിട്ട് മനുഷ്യാവകാശ...

0
കോഴിക്കോട്: വന്യമൃഗ സാനിധ്യമുള്ള വനാതിര്‍ത്തിയില്‍, ഉരുള്‍പൊട്ടല്‍ സാധ്യത മേഖലയില്‍ ഏകാന്ത ജീവിതം...