മോസ്കോ: റഷ്യക്കാരുടെ ആയുർദൈർഘ്യം കുറഞ്ഞുവരുന്നത് പരിഹരിക്കാനായി വാർധക്യം തടയുന്ന ചികിത്സ കണ്ടുപിടിക്കാൻ ശാസ്ത്രജ്ഞരോട് ഉത്തരവിട്ട് പ്രസിഡന്റ് വ്ലാദിമിർ പുതിൻ. വാർധക്യം തടയാനും രോഗപ്രതിരോധശേഷി വർധിപ്പിക്കാനുമുള്ള കണ്ടുപിടിത്തങ്ങൾ നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ഡോക്ടർമാരോട് ആവശ്യപ്പെട്ട് റഷ്യൻ ആരോഗ്യമന്ത്രാലയം ജൂണിൽ ഗവേഷണസ്ഥാപനങ്ങൾക്ക് കത്തയച്ചു. ഇതിനായുള്ള ഗവേഷണങ്ങൾക്ക് നിക്ഷേപം നടത്താനുള്ള സർക്കാരിന്റെ പദ്ധതി റഷ്യൻ ഉപപ്രധാനമന്ത്രി തത്യാന ഗൊലിക്കോവ മോസ്കോയിൽനടന്ന ‘റോഷ്യ’ പ്രദർശനത്തിൽ അവതരിപ്പിച്ചു. 2030-ഓടെ 1.75 ലക്ഷം ജീവനുകൾ രക്ഷിക്കണമെന്നാണ് ഡോക്ടർമാർക്ക് നൽകിയ നിർദേശമെന്നാണ് രഹസ്യാന്വേഷണറിപ്പോർട്ട്. കുറഞ്ഞ സമയപരിധി നിശ്ചയിച്ചുള്ള ഉത്തരവ് പ്രമുഖ മെഡിക്കൽ ഗവേഷകരെ അമ്പരപ്പിച്ചിരിക്കുകയാണ്. സാധാരണ ഇത്തരം ദേശീയപദ്ധതികൾ നടപ്പാക്കുന്നതിന് മുൻപുണ്ടാകുന്ന വിദഗ്ധർ ഉൾപ്പെടുന്ന യോഗങ്ങളോ പൊതുചർച്ചകളോ ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ലെന്നും ഡോക്ടർമാർ പ്രതികരിച്ചു. ഗവേഷണത്തിന്റെ ഉയർന്ന ചെലവിനെക്കുറിച്ചും ഇവർക്ക് ആശങ്കയുണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.