എ.കെ. ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റണം ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പി.സി. ചാക്കോ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വനംമന്ത്രി എ.കെ. ശശീന്ദ്രനെ സ്ഥാനത്തുനിന്ന് മാറ്റാന്‍ എന്‍.സി.പി.യില്‍ വലിയ നീക്കങ്ങള്‍. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോ മുഖ്യമന്ത്രി പിണറായി വിജയനെക്കണ്ട് ഇക്കാര്യങ്ങള്‍ സംസാരിച്ചു. തോമസ് കെ. തോമസിനെ മന്ത്രിയാക്കാനാണ് പാര്‍ട്ടി നീക്കം. എന്നാല്‍ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയാല്‍ എം.എല്‍.എ. സ്ഥാനം രാജിവയ്ക്കുമെന്ന നിലപാടിലാണ് എ.കെ. ശശീന്ദ്രന്‍. തോമസ് കെ. തോമസിനെ ഒരുവര്‍ഷത്തേക്കെങ്കിലും മന്ത്രി പദവിയില്‍ നിര്‍ത്തണമെന്ന് എന്‍.സി.പി.യുടെ പല ജില്ലാ ഭാരവാഹികളും ആവശ്യമുയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ മന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നാല്‍ എം.എല്‍.എ. സ്ഥാനവും ഒഴിയുമെന്ന എ.കെ. ശശീന്ദ്രന്റെ നിലപാട് പാര്‍ട്ടിയെ തലവേദനയിലാക്കുന്നു. വിഷയത്തില്‍ അന്തിമതീരുമാനമെടുക്കാന്‍ കേന്ദ്ര നേതൃത്വം ഇടപെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മന്ത്രിസ്ഥാനം മാറ്റുന്നത് സംബന്ധിച്ച വിലയിരുത്തലുകള്‍ക്കായി കഴിഞ്ഞദിവസം ജില്ലാ അധ്യക്ഷന്മാരുടെ യോഗം കൊച്ചിയില്‍ വിളിച്ചുചേര്‍ത്തിരുന്നു. അതില്‍ ഒന്‍പത് ജില്ലകളില്‍നിന്നുള്ള അധ്യക്ഷന്മാരും ശശീന്ദ്രനെ മാറ്റണമെന്ന നിലപാടാണ് സ്വീകരിച്ചത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം ; സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ ;...

0
റിയാദ്: സൗദിയുടെ പ്രധാന എണ്ണ പൈപ്പ് ലൈനായ 'ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈന്'...

നിലത്ത് വീണ തിന്ന‍ർ കുട്ടികൾ അബദ്ധത്തിൽ കുടിച്ചെന്ന് അച്ഛനമ്മമാർ ; വീട്ടിൽ പോലീസ് പരിശോധന...

0
അടിമാലി: ഇടുക്കി അടിമാലിയിൽ ഒരുവയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ വീട്ടിൽ...

ഷി ജിൻപിങ് ഇന്ത്യയിൽ എത്താനിരിക്കെ പ്രതികരണവുമായി ചൈന

0
ഡൽഹി: ഇന്ത്യയും ചൈനയും നല്ല അയൽക്കാരും സുഹൃത്തുക്കളും ആവണമെന്നാണ് ആഗ്രഹമെന്ന് ചൈന....

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...