അടൂര്‍: കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് അവളിടം യുവതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ജില്ലയിൽ ഒട്ടാകെ ലഹരി വിരുദ്ധ കലാജാഥാ “ഉയിർപ്പ്” സംഘടിപ്പിച്ചു. കോന്നി എൻ എസ് എസ് കോളേജിൽ നിന്ന് തുടങ്ങിയ കലാജാഥാ “ഉയിർപ്പ്” കോന്നി എം എൽ എ കെ യു ജനീഷ് കുമാർ ഫ്ലാഗ്ഗ് ഓഫ് ചെയ്തു. ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലെയും പൊതുഇടം, കലാലയങ്ങൾ എന്നിവ വേദിയാക്കി കൊണ്ട് രണ്ട് ദിവസങ്ങളിലായി സഞ്ചരിച്ച ഉയിർപ്പ് കലാ ജാഥ വൈകിട്ട് അഞ്ചര മണിയോട് അടൂരിൽ സമാപിച്ചു.
റാന്നി എം എൽ എ പ്രമോദ് നാരായണൻ, തിരുവല്ല എം എൽ എ മാത്യു ടി തോമസ്, പത്തനംതിട്ട നഗര സഭ അദ്ധ്യക്ഷൻ സക്കീർ ഹുസൈൻ, അവളിടം ക്ലബ്ബ് സംസ്ഥാന കോർഡിനേറ്റർ ആർ ശ്യാമ ബ്ലോക്ക് കോർഡിനേറ്റർമാർ എന്നിവർ വിവിധ മണ്ഡലങ്ങളിൽ പങ്കെടുത്തു. കലാജാഥയുടെ സമാപന യോഗം അടൂരിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് കോർഡിനേറ്റർ ബിബിൻ എബ്രഹാം അധ്യക്ഷത വഹിച്ചു. അവളിടം ജില്ലാ കോർഡിനേറ്റർ നീതു അജിത്, പ്രോഗ്രാം ഓഫീസർ ബീന എസ് ബി, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി നിസാം, എഐവൈഎഫ് ജില്ലാ സെക്രട്ടറി എസ് അഖിൽ, ബ്ലോക്ക് കോർഡിനേറ്റർമാരായ അഫ്സൽ ബദർ, പ്രണവ് കൊടുമൺ, വിനീത് വാസുദേവ്, രഞ്ജിത്ത് എസ് തുടങ്ങിയവർ പങ്കെടുത്തു.