Thursday, May 2, 2024 10:17 pm

ലഹരി വിരുദ്ധ വിളംബര റാലി നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലഹരിയുടെ ഉപയോഗവും വിതരണവും നിയന്ത്രിക്കുന്നതിന് വേണ്ടി ഒക്ടോബർ 2 മുതൽ സംസ്ഥാന സർക്കാറിൻ്റെ നേതൃത്വത്തിൽ നടത്തിവരുന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ആദ്യ ഘട്ട പ്രചരണ പരിപാടികളുടെ സമാപനത്തോടനുബന്ധിച്ച് പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കണ്ടറി സ്കൂൾ ലഹരി വിരുദ്ധ വിളംബര റാലി നടത്തുകയുണ്ടായി. എൻസിസി, എസ്‌പിസി, സ്കൗട്ട് & ഗൈഡ്സ്, എൻഎസ്എസ്, ജെആർസി, നല്ലപാഠം ,സൗഹൃദ ക്ലബ്, ലഹരി വിരുദ്ധ ക്ലബ് എന്നീ പ്രസ്ഥാനങ്ങളിലെ കുട്ടികൾ ഇതിന് നേതൃത്വം നൽകി.

ഗാന്ധിസ്ക്വയറിൽ എത്തിച്ചേർന്ന റാലിയിൽ പത്തനംതിട്ട മുനിസിപ്പൽ ചെയർമാൻ അഡ്വ.സക്കീർ ഹുസൈൻ മുഖ്യസന്ദേശം നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് സുമ എബ്രഹാം ടീച്ചർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സമൂഹത്തെ കാർന്നുതിന്നുന്ന ഈ ലഹരി വസ്തുക്കളെ ഒന്നായി ഉപേക്ഷിക്കാനായി ലഹരി വിരുദ്ധ മതിൽ സംഘടിപ്പിച്ചു. മുനിസിപ്പൽ കൗൺസിലർ സിന്ധു അനിൽ, പി.ടി.എ പ്രസിഡൻ്റ് സാം ജോയിക്കുട്ടി, സ്കൂൾ പ്രിൻസിപ്പൽ സാജൻ ജോർജ് തോമസ് എന്നിവർ ആശംസകൾ അറിയിച്ചു. ഓട്ടോറിക്ഷ ഡ്രൈവർമാർ, കടകളിലെ ജോലിക്കാർ, മാതാപിതാക്കൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരും ലഹരി വിരുദ്ധ മതിലിന്റെ ഭാഗമായി. പ്രതീകാത്മകമായി ലഹരി വസ്തുക്കൾ കത്തിച്ചു.
കുട്ടികളുടെ വിവിധ കലാപരിപാടികൾ, ഫ്ലാഷ് മോബ് എന്നിവ നടന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ക്ലാസുകൾ ഉണ്ടാകില്ല, സര്‍ക്കാര്‍ – സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി മെയ് ആറ്...

0
തിരുവനന്തപുരം: ഉഷ്ണതംരംഗ സാധ്യതയെ തുടര്‍ന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ വിദ്യാഭ്യാസ...

കണ്ടൻസ്ഡ് ജേർണലിസം കോഴ്‌സ്

0
തിരുവനന്തപുരം : പ്രായപരിധിയില്ലാതെ മാധ്യമപ്രവർത്തനം പഠിക്കാൻ...

പാലക്കാട് വീണ്ടും ഉയർന്ന താപനില ; സാധാരണ താപനിലയേക്കാൾ 4.4 ഡിഗ്രി സെൽഷ്യസ് കൂടുതൽ

0
പാലക്കാട് : സംസ്ഥാനത്ത് കടുത്ത ചൂട് അനുഭവപ്പെടുന്നത് തുടരുകയാണ്. പാലക്കാട് വീണ്ടും...

അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ട 407053 രൂപയും നഷ്ടപരിഹാരമായി 50000 രൂപയും നല്‍കാന്‍ ഇസാഫ് ബാങ്കിനെതിരെ...

0
തിരുവനന്തപുരം: അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ട 407053 രൂപയും നഷ്ടപരിഹാരമായി 50000 രൂപയും...