ദിവസവും ഒരു ആപ്പിൾ നിർബന്ധമായും കഴിക്കണം ; കാരണം ഇതാണ്

For full experience, Download our mobile application:
Get it on Google Play

വളരെ സുലഭമായി ലഭിക്കുന്നതും ധാരാളം പോഷക ഗുണങ്ങൾ ഉള്ളതുമാണ് ആപ്പിൾ. പൊതുവെ കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഏറെ ഇഷ്ടമാണ് ആപ്പിൾ കഴിക്കാൻ. ദിവസവും ഒരു ആപ്പിൾ കഴിച്ചാൽ പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് ലഭിക്കുന്നത്. ധാരാളം ഫൈബർ അടങ്ങിയ ഒരു പഴമാണ് ആപ്പിൾ. ഇത് കഴിക്കുന്നത് പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് ശരീരത്തിന് നൽകുന്നത്. പ്രമേഹം മുതൽ പല രോഗങ്ങളും തടയാൻ സഹായിക്കുന്നതാണ് ആപ്പിൾ. ആപ്പിളിലിൽ കാർബോഹൈഡ്രേറ്റിൻ്റെയും പഞ്ചസാരയുടെയും അളവ് ഉയർന്നതാണെങ്കിലും ഈ പഴത്തിന്റെ ഗ്ലൈസെമിക് സൂചിക വളരെ താഴ്ന്നതാണ്.

ഇത് ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കി നിർത്തുന്നു. പ്രമേഹമുള്ളവ‍ർക്ക് ആപ്പിൾ കഴിക്കുന്നത് മൂലം യാതൊരു പ്രശ്നവും ഉണ്ടാകുന്നില്ല. ഇതിലെ ആൻ്റി ഓക്സിഡൻ്റിൻ്റെയും അതുപോലെ ഫൈബറിൻ്റെയും ഉള്ളടക്കമാണ് ഇതിൻ്റെ പ്രധാന കാരണം. ആപ്പിൾ ദിവസവും കഴിക്കുന്നത് പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങൾ നൽകുന്നുണ്ട്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും ഭക്ഷണക്രമത്തിൽ ആപ്പിൾ ഉൾപ്പെടുത്താൻ ശ്രമിക്കണം. എപ്പോഴും വിശക്കുന്ന സ്വാഭാവമുള്ളവരാണെങ്കിൽ ആപ്പിൾ കഴിക്കുന്നത് ദീർഘനേരത്തേക്ക് വയർ നിറഞ്ഞതായി ഇരിക്കാൻ ഇത് സഹായിക്കുന്നു.

ശരീരത്തിൽ അമിതമായ കൊളസ്ട്രോൾ അടിഞ്ഞ് കൂടുന്നത് പലപ്പോഴും ഹൃദയാരോഗ്യത്തെ മോശമായി ബാധിക്കാറുണ്ട്. കൊളസ്ട്രോൾ കുറയ്ക്കാൻ ഏറെ നല്ലതാണ് ആപ്പിൾ കഴിക്കുന്നത്. ഇത് ഹൃദയത്തിൻ്റെ ആരോഗ്യത്തെ ഏറെ സംരക്ഷിക്കാൻ സഹായിക്കും. ഇതിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ അത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും. ദീർഘനേരം വയർ നിറഞ്ഞിരിക്കാൻ ഇത് ഏറെ സഹായിക്കും.  കൊളസ്ട്രോൾ കുറയ്ക്കാനും ഇത് സഹായിക്കും. ആപ്പിൾ കഴികുന്നത് ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ഏറെ സഹായിക്കും. ഇതിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട് ഇത് ദഹന പ്രക്രിയ വേഗത്തിലാക്കുന്നതാണ്. ലയിക്കുന്നതും അല്ലാത്തതുമായ ഫൈബർ ആപ്പിളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ ദഹനത്തിന് വളരെ പ്രധാനമാണ് ഈ നാരുകൾ. മലബന്ധം പോലെയുള്ള പ്രശ്നങ്ങൾ അകറ്റാൻ ആപ്പിൾ നല്ലതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...