കോഴിക്കോട് : സാഹിത്യ അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദനെതിരെ കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ. കവിതകളിലൂടെ വർഗീയത ഇളക്കിവിടാനാണ് സച്ചിദാനന്ദൻ ശ്രമിക്കുന്നതെന്നും അധ്യക്ഷസ്ഥാനത്ത് നിന്ന് സച്ചിദാനന്ദനെ നീക്കാൻ സാംസ്കാരിക മന്ത്രി തയ്യാറാകണമെന്നും കൈതപ്രം ആവശ്യപ്പെട്ടു. ‘ഇപ്പോൾ തമ്പിച്ചേട്ടനെ പരിഹസിച്ചിട്ടുളള ആ സംഭവമില്ലേ? അതിന് പരിഹാരം ഞാൻ പറയാം. അഞ്ചെട്ടു കൊല്ലം മുമ്പ് സച്ചിദാനന്ദന്റെ ഒരു കവിത ഞാൻ കണ്ടു. ‘നീണ്ട ശവപ്പെട്ടിക്ക് പുറത്തേക്ക് നീണ്ടുനിൽക്കുന്ന കാലുകൾ. അത് നീലനിറമായത് കൊണ്ട് കൃഷ്ണനാണെന്ന് രാധ തിരിച്ചറിഞ്ഞു.’ ഇത്രയും വൃത്തികെട്ട കവിത ഞാൻ മുമ്പ് വായിച്ചിട്ടില്ല. ആൾക്കാരെ എങ്ങനെയും ഇളക്കിയിട്ടും കയ്യും കാലും വെട്ടിക്കാനുള്ള ഒരു പരിപാടിയാണിത്. ഇപ്പോഴത്തെ കേരള ഗാനത്തിന് പരിഹാരം അത് കൊടുത്താൽ മതി. അത് കൊടുത്ത് പരിഹരിക്കണമെന്നാണ് ഞാൻ പറയുന്നത്. കൈതപ്രംപറഞ്ഞു.
കവിതയിലൂടെ വര്‍ഗീയതക്ക് ശ്രമം ; സച്ചിദാനന്ദനെതിരെ കൈതപ്രം
RECENT NEWS
Advertisment