വ്യാജരേഖ ചമച്ച് ഡൽഹിയിൽ മൗറീഷ്യസ് ഹൈക്കമ്മീഷന് അനുവദിച്ച 200 കോടിയുടെ ഭൂമി തട്ടിയെടുക്കാൻ ശ്രമം

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: വ്യാജരേഖകള്‍ ചമച്ച് 200 കോടിയോളം രൂപ വിലവരുന്ന ഭൂമി തട്ടിയെടുക്കാന്‍ ശ്രമം. ഡല്‍ഹി ചാണക്യപുരിയില്‍ മൗറീഷ്യസ് ഹൈക്കമ്മീഷന് അനുവദിച്ച ഭൂമിയാണ് വ്യാജരേഖകള്‍ ചമച്ച് മറ്റൊരാള്‍ കൈക്കലാക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞമാസം ന്യൂഡല്‍ഹി സബ് രജിസ്ട്രാര്‍ ഓഫീസിലെത്തിയ ആളാണ് വ്യാജരേഖകള്‍ നല്‍കി ഭൂമി സ്വന്തം പേരിലാക്കാന്‍ ശ്രമം നടത്തിയത്. എന്നാല്‍, ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതോടെ വിശദീകരണം തേടുകയും സംഭവം തട്ടിപ്പാണെന്ന് കണ്ടെത്തുകയുമായിരുന്നു. തിലക് സിങ് എന്ന് സ്വയം പരിചയപ്പെടുത്തിയ ആളാണ് കഴിഞ്ഞമാസം സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഭൂമി രജിസ്റ്റര്‍ ചെയ്യാനെത്തിയത്. ഭൂമി കൈമാറ്റത്തിനായി ഡല്‍ഹി ലാന്‍ഡ് ആന്‍ഡ് ഡെവലപ്‌മെന്റ് ഓഫീസില്‍നിന്നുള്ള രേഖകളും ഇയാളുടെ കൈവശമുണ്ടായിരുന്നു. എന്നാല്‍, സബ് രജിസ്ട്രാര്‍ ഓഫീസര്‍ക്ക് ഇതില്‍ സംശയമുണ്ടായി.

ഇയാളോട് ഉന്നയിച്ച പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി ലഭിക്കാതിരുന്നതോടെ സംശയം ബലപ്പെട്ടു. തുടര്‍ന്ന് രേഖകളുടെ കൃത്യത ഉറപ്പുവരുത്താനായി മേയ് 17-ന് സബ് രജിസ്ട്രാര്‍ ഓഫീസര്‍ ലാന്‍ഡ് ആന്‍ഡ് ഡെവലപ്‌മെന്റ് ഓഫീസര്‍ക്ക് കത്തെഴുത്തി. പക്ഷേ, തിലക് സിങ് കൊണ്ടുവന്ന രേഖകളും ആധാരവും കൃത്യമാണെന്നും ഭൂമി രജിസ്റ്റര്‍ ചെയ്തുനല്‍കണമെന്നുമായിരുന്നു മറുപടി ലഭിച്ചത്. എന്നാല്‍, ഈ കത്തും വ്യാജമായി നിര്‍മിച്ചതാണെന്നും ലാന്‍ഡ് ആന്‍ഡ് ഡെവലപ്‌മെന്റ് ഓഫീസറുടെ പേരില്‍ വ്യാജമായി ചമച്ച് രജിസ്ട്രാര്‍ ഓഫീസിലേക്ക് അയച്ചതാണെന്നും ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടനാട് താലൂക്കിലും, പത്തനംതിട്ട ജില്ലയിലെയും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
ആലപ്പുഴ : കുട്ടനാട് താലൂക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. വെള്ളക്കെട്ട്...

അർജുൻ ആയങ്കിക്കായുള്ള സൈബർ പോലീസിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

0
കണ്ണൂർ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപ പരാമർശം നടത്തിയെന്ന...

വന്ദേമാതരം പൂര്‍ണമായും ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ കത്ത്; വിമര്‍ശനം ശക്തമാക്കാന്‍ പ്രതിപക്ഷം

0
തിരുവനന്തപുരം : വന്ദേമാതരം പൂര്‍ണമായും ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ കത്തിനെതിരായ വിമര്‍ശനം...

തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം : തൃശൂരിലെ ഓഫിസിൽ നിന്ന് തട്ടിയത് 25 കോടി ;...

0
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിനു കേന്ദ്ര നേതൃത്വം നൽകിയ ഫണ്ട് തട്ടിയെടുത്തതിനെക്കുറിച്ച്...