കോഴിക്കോട് : വീട്ട് പരിസരത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ തീയിട്ട് നശിപ്പിച്ചു. പയ്യോളി ബീച്ചിൽ ഞെഴുക്കാട് താരപറമ്പിൽ വിനീഷിന്റെ ഓട്ടോയാണ് തീയിട്ടത്. പയ്യോളി ബീച്ച് – കൊളാവിപ്പാലം റോഡിന് സമീപത്ത് നിർത്തിയിട്ട ഓട്ടോവിൽ നിന്ന് ഇന്ന് പുലർച്ചെ രണ്ടര മണിയോടെ തീ ഉയരുന്നതായി സമീപത്തെ ഹോട്ടൽ ജോലി കഴിഞ്ഞ് തിരിച്ചു പോവുന്നവർ കാണുകയായിരുന്നു.
ഇവർ ഉടമ വിനീഷിനെ വിവരമറിയുക്കുകയായിരുന്നു. തീ കൊടുക്കാൻ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന പെട്രോൾ നിറച്ച ബോട്ടിലും തുണി ചുറ്റിയ പന്തവും ഓട്ടോക്ക് സമീപത്ത് നിന്ന് ലഭിച്ചിട്ടുണ്ട്. പയ്യോളി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.