Tuesday, January 14, 2025 9:27 am

കോന്നി സാംസ്‌കാരിക നിലയത്തില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമൂഹ്യനീതി വകുപ്പ് വയോജനകള്‍ക്കായി നടപ്പാക്കുന്ന പദ്ധതികള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള പ്രത്യേക ബോധവല്‍ക്കരണ പരിപാടി കോന്നി സാംസ്‌കാരിക നിലയത്തില്‍ സംഘടിപ്പിച്ചു. കോന്നി ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗീസ് ബേബി പരിപാടി ഉദ്ഘാടനം ചെയ്തു.
സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പാക്കി വരുന്ന വയോജന പദ്ധതികള്‍, എംഡബ്ലുപിഎസ്‌സി ആക്ട് 2007, സായം പ്രഭ ഹോം പദ്ധതി തുടങ്ങിയവ വയോജനങ്ങളിലേക്ക് എത്തിക്കുന്നതിനായാണ് ജില്ലാ സാമൂഹ്യനീതി ഓഫീസ് ബ്ലോക്കുകള്‍ കേന്ദ്രീകരിച്ചു ഐഇസി ക്ലാസ് സംഘടിപ്പിച്ചത്. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ബി. മോഹനന്‍ അധ്യക്ഷ വഹിച്ചു.

വയോജനങ്ങള്‍ക്കായി വകുപ്പ് നടത്തുന്ന വിവിധ പദ്ധതികളെയും സ്‌കീമുകളെയും സംബന്ധിച്ച് അദ്ദേഹം വിശദീകരിച്ചു. എംഡബ്ലുപിഎസ്‌സി ആക്ട് 2007 എന്ന വിഷയത്തില്‍ സംബന്ധിച്ച് പി. ഇ ലാലച്ചന്‍ ,സായം പ്രഭ പദ്ധതികളുടെ വിശദീകരണം സായം പ്രഭ ഹോം ടെക്‌നിക്കല്‍ സപ്പോര്‍ട്ട് ഫീല്‍ഡ് ഓഫീസര്‍ ബി. എസ് ശാലു എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. സി.ഡി.പി.ഒ, ഐ.സി.ഡി.എസ് കോന്നി അഡിഷണല്‍ ബി. ജി റ്റിറ്റി, ഷൈനി ജോര്‍ജ് (കെയര്‍ ഗിവര്‍ സായംപ്രഭ ഹോം ),വിവിധ വയോജന ക്ലബ്ബുകളില്‍നിന്നും നുറോളം വയോജനങ്ങള്‍, കെയര്‍ ടേക്കര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മൂന്ന് കിലോഗ്രാമിലധികം കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

0
എറണാകുളം : മൂന്ന് കിലോഗ്രാമിലധികം കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. കോതമംഗലത്ത്...

ബോബി ചെമ്മണ്ണൂർ അധിക്ഷേപം പതിവാക്കിയ ആളെന്ന് സംസ്ഥാന സർക്കാർ

0
കൊച്ചി : നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയതിന് റിമാൻഡിലായി...

നവകേരള സദസ്സിന് പരസ്യ ബോർഡ് സ്ഥാപിക്കാൻ സർക്കാർ ചെലവിട്ടത് 2.86 കോടി രൂപ

0
തിരുവനന്തപുരം ​: മുഖ്യമന്ത്രിയും മന്ത്രിസഭയും പങ്കെടുത്ത നവകേരള സദസ്സിന് പരസ്യ ബോർഡ്...

കാർഷികമേഖലയിലെ പ്രതിസന്ധി കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി : പി. ജെ. ജോസഫ്

0
ചരൽകുന്ന് : കാർഷികമേഖലയിലെ പ്രതിസന്ധിയാണ് ഇന്ന് കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ...