വീടിനുള്ളിൽ ​ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് യുവാവിന്റെ പരാക്രമം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോട്ടയത്ത് വീടിനുള്ളിൽ ​ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് യുവാവിന്റെ പരാക്രമം. കോട്ടയം കൂട്ടിക്കൽ സ്വദേശി ഇബ്രാഹിമിനെ പോലീസും ഫയർഫോഴ്സും ചേർന്ന് പിടികൂടി. ഇന്ന് രാവിലൊണ് ഇബ്രാഹിം വീട്ടിലെ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടത്. പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴി ഇയാൾ വാഹനത്തിൽ നിന്ന് ഓടി രക്ഷപ്പെടാനും ശ്രമിച്ചു. ഇയാൾ ലഹരിക്ക് അടിമയാണെന്ന് പോലീസ് പറഞ്ഞു. ലഹരി ഉപയോ​ഗിച്ച് പല തരത്തിലുള്ള വിഭ്രാന്തികൾ കാണിക്കുന്നയാളാണ്. കഴിഞ്ഞ കുറച്ച് നാളുകളായി ഇയാളുടെ ശല്യമുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ഈ സംഭവത്തിന്റെ കാരണത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇയാൾ രാവിലെ മുതൽ അക്രമാസക്തനാകുകയും വീട്ടിൽ ബഹളം വെക്കുകയും ചെയ്തിരുന്നു. രാവിലെ ഇബ്രാഹിം ബഹളം വച്ചതോടെ അമ്മയും സഹോദരിയും വിട് വിട്ടിറങ്ങി.

ഇതിന് പിന്നാലെയാണ് ഇബ്രാഹിം സിലിണ്ടർ തുറന്ന് വിട്ടത്. ​ഗ്യാസിന്റെ ​ഗന്ധം വന്നതിനെ തുടർന്ന് പരിഭ്രാന്തരായ നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി വളരെ പണിപ്പെട്ടാണ് ഇയാളെ പിടികൂടിയത്. പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട്പോകും വഴി ഇയാൾ ജീപ്പിൽ നിന്ന് പുറത്തേക്ക് ചാടി. പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാള്‍ മിന്നല്‍ പ്രളയം : ഉത്തര്‍പ്രദേശിലെ രണ്ട് ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

0
ലക്‌നൗ: നേപ്പാളിലെ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച്, കുശിനഗര്‍ ജില്ലകളില്‍ കനത്ത...

ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന് ; ശിവഗിരിയിലും ചെമ്പഴന്തിയിലും വിപുലമായ ചടങ്ങുകൾ

0
തിരുവനനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന്. വർക്കല ശിവഗിരിയിലും ചെമ്പഴന്തി...

നേപ്പാൾ പ്രളയം ; മരണസംഖ്യ ഉയരുന്നു ; 290 ഇന്ത്യക്കാർ ഉൾപ്പെടെ 1500 പേരെക്കുറിച്ച്...

0
ന്യൂഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഒപ്പം പ്രളയത്തിൽ...

മകന്റെ ഗൃഹപ്രവേശ ചടങ്ങ് ക്ഷണിക്കാൻ പോയി മടങ്ങുമ്പോൾ അപകടം ; പിതാവ് മരിച്ചു

0
കോഴിക്കോട്: കൈതപ്പൊയിൽ - കോടഞ്ചേരി റോഡിൽ പിക്കപ് വാൻ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ...