തെങ്ങ് വെട്ടാന്‍ കയറിയ വയോധികന്‍ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: തെങ്ങ് വെട്ടാന്‍ കയറിയ വയോധികന്‍ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് മരിച്ചു. കഞ്ഞിക്കുഴി ചുരുളിപ്പതാലില്‍ മരോട്ടിപ്പറമ്പില്‍ ഗോപിനാഥന്‍ (65) ആണ് തെങ്ങിന്‍ മുകളില്‍ വെച്ച് മരിച്ചത്. രാവിലെ 8.30നാണ് സംഭവം. ‘മരംവെട്ട് തൊഴിലാളിയായ ഗോപിനാഥന്‍ അയല്‍വാസിയായ നടക്കല്‍ സിബിയുടെ പുരയിടത്തില്‍ തെങ്ങു വെട്ടാന്‍ കയറിയപ്പോളാണ് സംഭവം. 90 അടിയോളം പൊക്കമുള്ള തെങ്ങിന്റെ മുക്കാല്‍ ഭാഗം പിന്നിട്ടപ്പോള്‍ അസ്വസ്ഥത തോന്നി. ശരീരം തളര്‍ന്നതോടെ പന്തികേട് തോന്നി ഉടന്‍ തന്നെ ഗോപിനാഥന്‍ കയ്യിലുണ്ടായിരുന്ന കയറെടുത്തു തെങ്ങുമായി സ്വയം ബന്ധിപ്പിച്ചു. പിന്നാലെ അബോധാവസ്ഥയിലായി. ഈ സമയം അതു വഴി കടന്നു പോയ സമീപവാസിയായ മറ്റൊരാള്‍ തെങ്ങില്‍ നിന്ന് കയര്‍ തുങ്ങിക്കിടക്കുന്നത് കണ്ട് ശ്രദ്ധിച്ചപ്പോഴാണ് അവശനിലയില്‍ ഗോപിയെ മുകളില്‍ കണ്ടത്. ഉടന്‍ തന്നെ സ്ഥലമുടമയെയും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ഇടുക്കി ഫയര്‍ സ്റ്റേഷനിലും കഞ്ഞിക്കുഴി പോലീസിലും സ്ഥലമുടമ വിവരമറിയിച്ചു. ഇടുക്കിയില്‍ നിന്ന് രണ്ട് യൂണിറ്റ് അഗ്‌നിരക്ഷാസേന യൂണിറ്റും കഞ്ഞിക്കുഴി പോലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഉടനെ താഴെയിറക്കി സിപിആര്‍ അടക്കമുള്ള പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ആംബുലന്‍സില്‍ ഇടുക്കി മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. ഭാര്യ ലക്ഷ്മിക്കുട്ടി. മക്കള്‍: ഉഷ, നിഷ. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സീനിയര്‍ ഓഫീസര്‍ പ്രദീപ് കുമാര്‍, ഓഫീസര്‍മാരായ അനില്‍ കുമാര്‍, ആകാശ്, സ്റ്റേഷന്‍ ഓഫീസര്‍ അഖില്‍, ആഗസ്തി, സലിം, മനോജ്, അഞ്ചു, ശ്രീലഷ്മി, അജ്ഞന എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജില്ലയില്‍ മഴക്കെടുതി ദുരിതാശ്വാസ പദ്ധതി ആരംഭിച്ചു

0
പത്തനംതിട്ട : ജില്ല ഭരണകൂടവും ആറന്മുള ഗ്രാമപഞ്ചായത്തും ഇന്‍ഫോസിസ് ഫൗണ്ടേഷനും സംയുക്തമായി...

ഇന്നലെ കടലിൽ കാണാതായ ഡൽഹി സ്വദേശിയായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തൃശൂർ: തളിക്കുളം തമ്പാൻ കടവ് ബീച്ചിൽ ഇന്നലെ കടലിൽ കാണാതായ...

ശബരിമലയിൽ സിനിമാ ചിത്രീകരണത്തിന്റെ ആവശ്യമില്ലെന്ന് മന്ത്രി കെ മുരളീധരൻ

0
പത്തനംതിട്ട: ശബരിമല സിനിമ ചിത്രീകരണ വിഷയത്തിൽ ദേവസ്വംമന്ത്രിയും തിരുവിതാംകൂർ ദേവസ്വം ബോർഡ്...

നെല്ല് സംഭരണത്തിൽ ജൂൺ 30 വരെയുള്ള മുഴുവൻ പണവും കൊടുത്ത് തീർക്കാൻ നടപടിയെടുത്തുവെന്ന് കൃഷിമന്ത്രി...

0
തിരുവനന്തപുരം: നെല്ല് സംഭരണത്തിൽ ജൂൺ 30 വരെയുള്ള മുഴുവൻ പണവും കൊടുത്ത്...