അമിത വേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് വഴിയാത്രക്കാരായ സ്ത്രീകൾക്കുനേരെ പാഞ്ഞുകയറി വൃദ്ധക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: അമിത വേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് വഴിയാത്രക്കാരായ സ്ത്രീകൾക്കുനേരെ പാഞ്ഞുകയറി വൃദ്ധക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന സ്ത്രീക്ക് ഗുരുതര പരിക്ക്. ആലപ്പുഴ കളപ്പുര സ്വദേശിയായ സുധക്ഷിണയാണ് (55) മരിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ ചങ്ങനാശ്ശേരി പായിപ്പാട് പഞ്ചായത്തിലെ പ്യൂൺ ബിന്ദുവിനെ (50) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 8.40 ന് ബൈപാസ് റോഡിൽ കൊമ്മാടി പഴയ ടോൾഗേറ്റിന് തെക്കുഭാഗത്തായിരുന്നു അപകടം. എറണാകുളത്തിന് കായംകുളം ഭാഗത്തേക്ക് പോയ കാറാണ് അപകടമുണ്ടാക്കിയത്.

ഗോകുൽ കയർ കമ്പനിയിലെ ജീവനക്കാരിയായ സുധക്ഷിണ ജോലിക്കായി പോകുമ്പോഴാണ് ദിശതെറ്റി അമിതവേഗതയിലെത്തിയ കാർ പാഞ്ഞുകയറിയത്. ഒപ്പമുണ്ടായിരുന്ന ബിന്ദുവും പായിപ്പാട് പഞ്ചായത്തിലേക്ക് ജോലിക്കുപോകുന്നതിന് വീട്ടിൽനിന്ന് ഇറങ്ങിയതായിരുന്നു. ഒരു സ്ത്രീയും ഒരു പുരുഷനുമാണ് കാറിലുണ്ടായിരുന്നത്. അപകടമുണ്ടായതിന് പിന്നാലെ നമ്പർപ്ലേറ്റ് അഴിച്ചുമാറ്റിയതായും പറയപ്പെടുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സുധക്ഷിണയുടെ ജീവൻ രക്ഷിക്കാനായില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...