റാന്നി: പുതുശ്ശേരിമല കിഴക്ക് വാർഡ് ഉപതിരഞ്ഞെടുപ്പ് എൽഡിഎഫ് സ്ഥാനാർത്ഥി അജിമോന്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ നടത്തി. സി പി ഐ (എം) ജില്ലാ സെക്രടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. ഡിസംബർ 12ന് ആണ് തിരഞ്ഞെടുപ്പ് നടക്കുക. റാന്നി പഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ആയിരുന്ന എ.എസ് വിനോദ് കുമാർ രാജിവെച്ചതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച വിനോദ് കുമാർ പാർട്ടിവിപ്പ് ലംഘിച്ചു കോൺഗ്രസിന് ഒപ്പം നിന്നിരുന്നു. വിപ്പ് ലംഘനത്തിന് എതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. ഇതു സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി വരാനിരിക്കെയാണ് വിനോദ് കുമാർ മെമ്പർ സ്ഥാനം രാജിവെച്ചത്.
സിപിഐ(എം) ഏരിയ കമ്മിറ്റിയംഗം ബെന്നി പുത്തൻ പറമ്പിൽ അധ്യക്ഷത വഹിച്ചു. അഡ്വ പ്രമോദ് നാരായൺ എം എൽ എ, സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം, ജില്ലാ സെക്രട്ടേറിയറ്റംഗം പി ആർ പ്രസാദ്, എല്‍.ഡി.എഫ് കണ്‍വീനര്‍ ജോജോ കോവൂര്‍, ഏരിയ സെക്രടറി ടി എൻ ശിവൻ കുട്ടി, സി.പി.ഐ(എം) ലോക്കല്‍ സെക്രട്ടറി ബിനോയി കുര്യാക്കോസ്, സിപിഐ ലോക്കൽ സെക്രട്ടറി വി കെ വാസുദേവൻ, പ്രൊഫ. വി ആർ വിശ്വനാഥൻ നായർ, ആശ കൃഷ്ണൻ, അജിമോൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി രാജു ഏബ്രഹാം, പ്രമോദ് നാരായൺ എംഎൽ എ, ജോജോ കോവൂർ (രക്ഷാധികാരികൾ ), ജെ രഞ്ജിത്ത് (പ്രസിഡന്റ്), വിശ്വനാഥൻ കൊല്ലമ്പറമ്പിൽ, വി ആർ വിശ്വനാഥൻ നായർ, രാജേഷ് (വൈസ് പ്രസിഡന്റുമാർ), ബെന്നി പുത്തൻ പറമ്പിൽ (കൺവീനർ), ആശാ കൃഷ്ണൻ, എം ശരത്ത് (ജോയിന്റ് സെക്രടറിമാർ ) എന്നിവരെ തിരഞ്ഞെടുത്തു.