Friday, February 23, 2024 4:38 pm

അറുപത്തഞ്ചുകാരനിൽ നിന്നും ശസ്ത്രക്രിയയിലൂടെ അര കിലോയോളം ഭാരമുള്ള കല്ല് നീക്കം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അടൂർ ലൈഫ് ലൈൻ ആശുപത്രിയിലെ യൂറോളജി വിഭാഗത്തിൽ നടന്ന ശസ്ത്രക്രിയയിലൂടെ അര കിലോയോളം ഭാരം വരുന്ന കല്ല് ഓച്ചിറ സ്വദേശി അബ്ദുൽ റഹ്മാൻ കുഞ്ഞു എന്ന 65 കാരന്റെ മൂത്രസഞ്ചിയിൽനിന്നും കഴിഞ്ഞ ദിവസം നീക്കം ചെയ്തു. ഏഴര സെന്റീമീറ്റർ (മൊത്തം 15 സെന്റീമീറ്റർ) വലിപ്പമുള്ള രണ്ടു കല്ലുകളാണ് ഒരുമണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. സംസ്ഥാനത്തു ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിൽ ഏറ്റവും വലിപ്പമുള്ള മൂത്രസഞ്ചിയിലെ കല്ലുകളിൽ ഒന്നാണ് ഇത്. ഇടവിട്ട് മൂത്രത്തിൽ പഴുപ്പ്, രക്തമയം, അടിവയറിൽ നിരന്തരമായ വേദന എന്നീ വിഷമങ്ങളുമായാണ് അബ്ദുൽ റഹ്മാൻ കുഞ്ഞു യൂറോളജി വിഭാഗം തലവൻ ഡോ ദീപു ബാബുവിനെ രണ്ടാഴ്ചക്കു മുൻപ് സമീപിച്ചത്. ഏതാണ്ട് പത്തിലേറെ വര്ഷങ്ങളായി ഈ വിഷമങ്ങളുമായി അദ്ദേഹം നടക്കുകയായിരുന്നു. സിടി സ്കാൻ നടത്തിയപ്പോൾ മൂത്രസഞ്ചിയിലെ കല്ല് കണ്ട ഡോ ദീപു ഉടൻ തന്നെ സർജറി നടത്തുന്നതിന് നിർദേശം നൽകി. ഡോ ദീപുവിന്റെ നേതൃത്വത്തിൽ നടന്ന ശസ്ത്രക്രിയയിൽ ലൈഫ് ലൈൻ സർജറി വിഭാഗം തലവൻ ഡോ മാത്യൂസ് ജോൺ പിന്തുണ നൽകി. അനസ്തേഷ്യ വിഭാഗത്തിലെ ഡോ. അജോ എം അച്ചൻകുഞ്ഞും ടീമും സാംസി, സില്ല എന്നീ നഴ്സുമാരും ശസ്ത്രക്രിയയെ സഹായിച്ചു.

ncs-up
ASIAN
WhatsAppImage2022-07-31at72836PM
asian
previous arrow
next arrow

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കല്ലേലി കാവിൽ ആയില്യം പൂജ സമര്‍പ്പിച്ചു

0
കോന്നി : ആയില്യത്തോട് അനുബന്ധിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ...

പാഴ്സലിൽ എം.ഡി.എം.എയെന്ന് പോലീസ് ഓഫീസറുടെ പേരിൽ വീഡിയോ കോൾ ; കൊല്ലം സ്വദേശിക്ക് നഷ്ട്‌ടമായത്...

0
തിരുവനന്തപുരം : പാഴ്സ‌ലായി അയച്ച സാധനസാമഗ്രികളിൽ എം.ഡി.എം.എ ഉണ്ടെന്നറിയിച്ച് പോലീസ് ഓഫീസർ...

തിരുപനയനൂർ കാവ് ത്രിപുര സുന്ദരി ക്ഷേത്രത്തില്‍ ഉത്സവം സമാപിച്ചു.

0
എടത്വ: തലവെടി തിരുപനയനൂർ കാവ് ത്രിപുര സുന്ദരി ക്ഷേത്രത്തില്‍ പ്രവേശന...

സിൽവർലൈൻ ; ഡിപിആർ പരിശോധനയിലാണെന്ന് ദക്ഷിണ റെയിൽവേ

0
ന്യൂഡല്‍ഹി: സിൽവർലൈൻ പരിഗണനയിൽ എന്ന് ദക്ഷിണ റെയിൽവേ. സംസ്ഥാനം നൽകിയ ഡിപിആർ...