അമാനുഷിക ശക്തിയുണ്ടെന്ന് എഞ്ചിനീയറിംഗ് വിദ്യാർത്ഥി ; കോളേജ് ഹോസ്റ്റലിന്‍റെ നാലാം നിലയിൽ നിന്ന് താഴേക്ക് ചാടി

For full experience, Download our mobile application:
Get it on Google Play

കോയമ്പത്തൂർ : അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെട്ട് കോളേജ് ഹോസ്റ്റലിന്‍റെ നാലാം നിലയിൽ നിന്ന് ചാടിയ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. തിങ്കളാഴ്ച വൈകിട്ട് കോയമ്പത്തൂരിലെ മാലുമിച്ചാംപട്ടിക്ക് സമീപം മൈലേരിപാളയത്ത് സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലാണ് സംഭവം. താഴെ വീണ് ഗുരുതര പരിക്കേറ്റ മൂന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥി, ഈറോട് സ്വദേശി പ്രഭുവിനെ(19) ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹോസ്റ്റലിന്‍റെ നാലാം നിലയിൽ നിന്ന് ചാടിയതിനെ തുടർന്ന് താഴെ വീണ് പ്രഭുവിന്‍റെ കാലും കയ്യും ഒടിഞ്ഞു. യുവാവിന്‍റെ തലയ്ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. തനിക്ക് അമാനുഷിക ശക്തിയുണ്ടെന്ന് ഇയാൾ സഹപാഠികളോട് പറഞ്ഞിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം.

ഈറോഡ് ജില്ലയിലെ പെരുന്തുറയ്ക്കടുത്തുള്ള മേക്കൂർ സ്വദേശിയായ പ്രഭു ബിടെക് (ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആൻഡ് ഡേറ്റ സയൻസ്) മൂന്നാം വർഷ വിദ്യാർഥിയാണ്. കോളേജ് ഹോസ്റ്റലിലാണ് പ്രഭു താമസിച്ചിരുന്നത്. ഏത് കെട്ടിടത്തിൽ നിന്നും തനിക്ക് ചാടാൻ കഴിയുമെന്നും പ്രഭു സഹപാഠികളോട് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാർത്ഥി നാലാം നിലയിൽ നിന്നും താഴേക്ക് ചാടിയത്. കഴിഞ്ഞയാഴ്ച താൻ മന്ത്രവാദത്തിന്‍റെ സ്വാധീനത്തിലായിരുന്നുവെന്ന് സുഹൃത്തുക്കളോടും കൂടെ താമസിക്കുന്നവരോടും പ്രഭു പറഞ്ഞതായി പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. തനിക്ക് മഹാശക്തിയുണ്ടെന്നും യുവാവ് പറഞ്ഞിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം രണ്ട് ജില്ലയാക്കണമെന്ന ആവശ്യത്തിൽ ഉറച്ച് യൂത്ത് ലീ​ഗ് ; പ്രമേയം പാസാക്കി

0
മലപ്പുറം : ജില്ലാ വിഭജനം വേണമെന്ന് ആവശ്യത്തിൽ മുസ്ലിം യൂത്ത് ലീഗ്....

ഭവാനിപ്പുഴയിൽ ചാക്കിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം : പോലീസ് പ്രതിയെ തിരിച്ചറിഞ്ഞെന്ന് സൂചന

0
പാലക്കാട് : അട്ടപ്പാടിയിൽ യുവതിയുടെയും പെൺകുട്ടിയുടെയും മൃതദേഹങ്ങൾ ചാക്കിൽ കണ്ടെത്തിയ സംഭവത്തിൽ...

‘മന്ത്രിയുമായുള്ള വിഷയങ്ങൾ പറഞ്ഞുതീർക്കേണ്ട കാര്യങ്ങൾ മാത്രം’ ; രാജി വാർത്ത തള്ളി കെ ജയകുമാർ

0
തിരുവനനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നുവെന്ന വാർത്തകൾ...

സിനിമയ്ക്ക് വ്യവസായ പദവി നൽകും ; ചലചിത്ര അക്കാദമി അധ്യക്ഷനെ ഉടൻ നിയമിക്കും :...

0
കോഴിക്കോട് : സിനിമയ്ക്ക് വ്യവസായ പദവി നൽകാൻ സർക്കാർ നടപടി തുടങ്ങിയെന്ന്...