നെടുങ്കണ്ടത്ത് അച്ഛനും ബന്ധുവും ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെൺകുട്ടികളെ മർദ്ദിച്ച സംഭവം ; കൂടുതൽ വിവരങ്ങൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: നെടുങ്കണ്ടത്ത് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെൺകുട്ടികളെ അച്ഛനും ബന്ധുവും ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. സമാനതകളില്ലാത്ത പീഡനം ആയിരുന്നു വീട്ടിനുള്ളില്‍ വെച്ച് പെണ്‍കുട്ടികള്‍ നേരിട്ടിരുന്നത്. പഠന മികവ് പരിശോധനയുടെ പേരിലായിരുന്നു പാതിരാത്രിയിലുള്ള പിതാവിന്‍റേയും ബന്ധുവിന്‍റേയും പീഡനമെന്നാണ് 7ഉം 5ഉം വയസുള്ള പെണ്‍കുട്ടികള്‍ ആരോഗ്യ പ്രവര്‍ത്തകരോട് പങ്കുവെച്ചത്.

ജോലി കഴിഞ്ഞ് പിതാവ് രാത്രി വൈകിയാണ് വരുന്നത്. ഒപ്പം ബന്ധുവും കാണും. മദ്യലഹരിയിൽ പിതാവ് ഉറങ്ങും. ബന്ധു കുട്ടികളെ സമീപത്തെമുറിയിൽ കയറ്റി കതകടയ്ക്കും. കസേരയിൽ കയറ്റി നിർത്തി ഒന്നു മുതൽ പത്തു വരെ ചൊല്ലാൻ കുട്ടികളോട് പറയും. ചൊല്ലിയില്ലെങ്കിൽ മര്‍ദ്ദനം തുടങ്ങും. രാത്രിയാണെന്ന പരിഗണന പോലുമില്ലാതെ നിലത്ത് ഉപ്പ് വിതറി അതിന്‍റെ മുകളില്‍ കാല്‍മുട്ടില്‍ നിർത്തും. ഇങ്ങനെയാണ് കാൽമുട്ടിൽ മുറിവുണ്ടായത്. 7 വയസ്സുകാരിയുടെ പുറത്തും കാലിനും അടിയേറ്റ പാടുകളുണ്ട്. 5 വയസ്സുകാരിയുടെ മുഖത്ത് പൊള്ളലേറ്റ പാടുണ്ട്. നിലത്ത് ചാക്ക് വിരിച്ചാണ് 7 വയസ്സുകാരി കിടത്തിയിരുന്നത്. 5 വയസ്സുകാരിയെ നിലത്തും പായയിലുമാണ് കിടത്തിയിരുന്നത്. 14 ദിവസത്തിനിടെയുണ്ടായ മുറിവുകളാണ് കുട്ടികളുടെ ശരീരത്തിലുള്ളതെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം.

ആശാ പ്രവർത്തക നൽകിയ രഹസ്യവിവരത്തെ തുടർന്ന്, പട്ടം കോളനി മെഡിക്കൽ ഓഫിസർ ഡോ.വി.കെ. പ്രശാന്ത് ആരോഗ്യ പ്രവർത്തകരായ ആർ.സന്തോഷ്, എസ്.അബാൻ, അനിത എസ്. പിള്ള,കെ.പി.മഞ്ജു. ഷെറിൻ എന്നിവരടങ്ങിയ സംഘമാണ് ഇവർ താമസിച്ചിരുന്ന വീട്ടിലെത്തി കുട്ടികളെ രക്ഷപ്പെടുത്തിയത്. നെടുങ്കണ്ടം സി ഐ ബി.എസ്. ബിനു, എസ്ഐ ടി.എസ്.ജയകൃഷ്ണൻ, പോലീസ് ഉദ്യോഗസ്ഥനായ ജയൻ, ജില്ലാ പ്രൊട്ടക്ഷൻ ഓഫീസർ പി. കെ. രമ, ശിശുസംരക്ഷണ സമിതി ഉദ്യോഗസ്ഥരായ ജോമറ്റ് ജോർജ്, കിരൺ കെ. പൗലോസ്, ജാക്വിലിൻ തങ്കച്ചൻ എന്നിവരടങ്ങിയ സംഘം കുട്ടികളെ ചൊവ്വാഴ്ച രാത്രി തന്നെ ഷെൽറ്റര്‍ ഹോമിലേക്ക് മാറ്റിയിരുന്നു. പിതാവിന്റെയും ബന്ധുവിന്റെയും മർദനമേറ്റ കുട്ടികൾക്ക് ഇരിക്കാനോ നടക്കാനോ പോലും കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.

നെടുങ്കണ്ടം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മുണ്ടിയെരുമയിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് സംരക്ഷണം നല്‍കേണ്ടവരില്‍ നിന്ന് തന്നെ ക്രൂരപീഡനം നേരിട്ടത്. ജോലിക്ക് പോകാനുള്ള സൗകര്യത്തിനായി കുട്ടികളും അച്ഛനുമമ്മയും അച്ഛൻറെ സഹോദരിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. സംഭവത്തിൽ കുട്ടികളുടെ അച്ഛനെയും ബന്ധുവിനെയും പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. കുട്ടികളുടെ അമ്മ മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയില്‍ കഴിയുന്ന സ്ത്രീയാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...