സൗദിയിൽ കുഴൽക്കിണറിൽ വീണ്​​ ഇന്ത്യൻ പൗരൻ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ജിദ്ദ: കുഴൽക്കിണറിൽ വീണ്​ ഇന്ത്യക്കാരൻ മരിച്ചു. മദീനയിലെ സുവൈദറക്ക്​ വടക്ക്​ ദസീറിലെ ഒരു ഇസ്​തിറാഹയിലാണ്​ സംഭവം. 140 മീറ്റർ ആഴവും 35 സെൻറിമീറ്റർ വ്യാസവുമുള്ള കുഴൽക്കിണറിൽ കിടന്ന മൃതദേഹം ഏറെ ശ്രമങ്ങൾക്കൊടുവിൽ സിവിൽ ഡിഫൻസ്​ പുറത്തെടുത്തു​. ഒരാൾ കുഴൽക്കിണറിൽ വീണെന്ന്​ വിവരം കിട്ടിയ ഉടൻ സംഭവസ്ഥലത്തെത്തി​ രക്ഷാപ്രവർത്തനം നടത്തുകയാണെന്ന്​ മദീന സിവിൽ ഡിഫൻസ് ട്വിറ്ററിൽ വ്യക്തമാക്കിയിരുന്നു. മദീന സിവിൽ ഡിഫൻസ് ടീം കുഴൽക്കിണറിൽ വീണ ആളെ രക്ഷപ്പെടുത്താൻ നടത്തുന്ന വീഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്​തിരുന്നു.

കിണറ്റിനുള്ളിൽ കുടുങ്ങിയ ആളെ രക്ഷിക്കാൻ ഫീൽഡ് കമാൻഡ് സെൻറർ, അത്യാധുനിക ഉപകരണങ്ങൾ എന്നിവയുൾപ്പടെ സർവ സജ്ജീകരണങ്ങളും ഒരുക്കിയാണ്​ രക്ഷാപ്രവർത്തനം നടത്തിയതെന്ന്​​ മേഖല സിവിൽ ഡിഫൻസ്​ വക്താവ് പറഞ്ഞു. കിണറിൽ വീണ ആളുടെ ആരോഗ്യസ്ഥിതി നിരന്തരം നിരീക്ഷിക്കാൻ പ്രത്യേക കാമറ ഉപയോഗിക്കുകയും ജീവൻരക്ഷക്കായി ഒാക്​സിജൻ സംവിധാനം ഏർപ്പെടുത്തുകയും ചെയ്​തിരുന്നു. പ്രയാസകരമായ ഭൂപ്രദേശമായിട്ടും ഒരു സമാന്തര കിണർ കുഴിച്ചാണ്​ രക്ഷാപ്രവർത്തനം നടത്തിയത്​. 27 മണിക്കൂറോളം നീണ്ട പ്രവർത്തനമാണ്​ നടത്തിയത്​. എല്ലാരീതിയിലുമുള്ള പരിശ്രമം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച ഇന്ത്യാക്കാരനെ കുറിച്ച്​ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...