കോട്ടാങ്ങൽ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ഇൻ്റർ സെക്ടറൽ മീറ്റിംഗ് കൂടി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കോട്ടാങ്ങൽ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും ഗ്രാമ പഞ്ചായത്തിൻ്റെയും നേതൃത്വത്തിൽ കുളത്തൂർമൂഴി ദേവി വിലാസം എൻ എസ്സ് എസ്സ് കരയോഗ ഹാളിൽ വെച്ച് ഇൻ്റർ സെക്ടറൽ മീറ്റിംഗ് കൂടി. ഗ്രാമ പഞ്ചായത്തിൽ അടിക്കടി ഉണ്ടാവുന്ന തെരുവുനായ ആക്രമണത്തിൽ ശക്തമായ നടപടി സ്വീകരിക്കുന്നതിന് മീറ്റിങ്ങില്‍ തീരുമാനമായി. തെരുവു നായ്കൾക്ക് സംരക്ഷണം നല്കുന്നവർ അവയുടെ വാക്സിനേഷൻ സംബന്ധിച്ച ഉത്തരവാദിത്വം കൂടി ഏറ്റെടുക്കണമെന്നും അല്ലാത്ത പക്ഷം പൊതുജനാരോഗ്യ നിയമം അനുസരിച്ച് കർശന നിയമ നടപടി സ്വീകരിക്കുമെന്നും മീറ്റിംഗ് ഉത്ഘാടനം ചെയ്ത ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിനു ജോസഫ് പറഞ്ഞു. ഒന്നിലധികം നായ്കളെ വളർത്തുന്നവരുടെ വിവരങ്ങൾ ആശാ പ്രവർത്തകർ വഴിയും കുടുംബശ്രീ വഴിയും ശേഖരിക്കുന്നതിനും അവയ്ക്ക് നിയമപരമായ അനുമതി ഇല്ലെങ്കില്‍ കർശന നിയമ നടപടി സ്വീകരിക്കുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു.

നായയുടെ ആക്രമണം ഉണ്ടായാൽ സ്വീകരിക്കേണ്ട പ്രഥമ ശുശ്രൂഷയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മെഡിക്കൽ ഓഫീസർ ഡോ.സിമി എഫ് വിശദീകരിച്ചു. മാലിന്യങ്ങള്‍ കൂട്ടി ഇടുന്നത് തെരുവ് നായ പെറ്റ് പെരുകുന്ന സാഹചര്യം വർദ്ധിപ്പിക്കുന്നതായും കർശന നിയമ നടപടി സ്വീകരിക്കാനും ആരോഗ്യ വകുപ്പിന് മീറ്റിങ്ങിൽ നിർദേശം നല്കി. ജന്തുജന്യ രോഗ നിയന്ത്രണത്തിന് വിവിധ വകുപ്പുകളുടെ ഏകോപനം അനിവാര്യം ആണ് എന്ന് ഏകാരോഗ്യം ജില്ലാ മെൻ്റർ മധുസൂതനൻ നായർ അറിയിച്ചു. മീറ്റിംഗിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനി രാജു, വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കരുണാകരൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അമ്മിണി രാജപ്പൻ, ശ്രീമതി വിജയമ്മ, അഞ്ജലി, തേജസ് കുമ്പിളുവേലിൽ, അഞ്ജു സദാനന്ദൻ, ജൂനിയർ എച്ച് ഐ മാരായ ദീപ്തി, ദർശന ഗോവിന്ദ്, അതുൽ കെ. കെ. എം. എൽ. എസ്, പി സുമിത മോഹൻ, രാഗിണി, ജയലക്ഷ്മി, ദീപ സോമൻ, ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സ് മാരായ ഷബീന, ഡിൻസി വർഗ്ഗീസ്, ഏകാരോഗ്യം ജില്ലാ മെൻ്റർ മധുസൂതനൻ നായർ എന്നിവർ നേതൃത്വം നല്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...