എസ്എപി ക്യാംപിലെ പോലീസ് ട്രെയിനി ആനന്ദിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഉടൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കട എസ്എപി ക്യാംപിലെ പോലീസ് ട്രെയിനി ആനന്ദിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം. എസ്എപി ക്യാമ്പിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നാണ് അന്വേഷണം. വനിത ബറ്റാലിയൻ കമാണ്ടന്‍റ് അന്വേഷിക്കും. അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാൻ ബറ്റാലിയൻ ഡിഐജി അരുൺബി കൃഷ്ണയുടേതാണ് ഉത്തരവ്. കുടുംബം ഉയർത്തിയ പരാതികൾ പേരൂർക്കട പോലീസും അന്വേഷിക്കും. ക്യാമ്പില്‍ പോലീസ് ട്രെയിനി ആനന്ദ് തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. അന്വേഷണം ആവശ്യപ്പെട്ട് പേരൂർക്കട പോലീസിനും എസ്എപി കമാൻഡന്‍റിനും പരാതി നൽകിയിരുന്നു. ജാതിയുടെ പേരിലും മറ്റും ആനന്ദിന് പീഡനം നേരിടേണ്ടി വന്നുവെന്നാണ് സഹോദരൻ അരവിന്ദ് പറഞ്ഞത്.

ശാരീരികമായും മാനസികമായും തളർത്തി. മൂന്ന് മാസമായി ആനന്ദ് ഡിപ്രഷനിലായിരുന്നുവെന്നും അരവിന്ദ് പറഞ്ഞു. ആനന്ദിന് പരിശീലന സമയത്ത് അവധി അനുവദിച്ചില്ലെന്നും കുടുബം ആരോപിച്ചു. പോലീസ് ട്രെയിനിയായ വിതുര മീനാങ്കൽ സ്വദേശിയായ ആനന്ദ് രണ്ടു ദിവസം മുമ്പ് രണ്ട് കൈയിലും ബ്ലെയ്ഡ് കൊണ്ട് വരഞ്ഞ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ആനന്ദിനെ സഹപ്രവർത്തകർ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. മുറിവുകള്‍ ഗുരുതരമായിരുന്നില്ല. ചികിത്സക്കു ശേഷം ക്യാമ്പിലേക്ക് കൊണ്ടുവന്ന ആനന്ദിന് കൗണ്‍സിലിംഗ് നൽകി. പേരൂർക്കട പോലീസ് മൊഴിയെടുത്തപ്പോഴും ആർക്കെതിരെയും പരാതി പറഞ്ഞിട്ടില്ലെന്ന് പോലീസ് പറയുന്നു. ഇന്നലെയും അമ്മയും സഹോദരനും ആനന്ദിനെ കണ്ടിരുന്നു. രണ്ടു ദിവസത്തെ വിശ്രമത്തിന് ശേഷം വീണ്ടും പരിശീലനത്തിനിറങ്ങാമെന്ന് ഉന്നത ഉദ്യോഗസ്ഥർ ആനന്ദിനോട് പറഞ്ഞെന്നാണ് പോലീസ് പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റവന്യു വകുപ്പ് പത്തനംതിട്ട ജില്ലാ അവലോകനയോഗം സെപ്റ്റംബര്‍ മൂന്നിന്

0
പത്തനംതിട്ട : റവന്യു വകുപ്പിന്റെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച അവലോകന യോഗം...

ഫോട്ടോയിൽ നിന്നും മോദിയെ വെട്ടിമാറ്റി ; പിന്നാലെ തെറ്റ് തിരുത്തി പാകിസ്ഥാൻ

0
ന്യൂഡൽഹി: കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ സമാപിച്ച ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ ഗ്രൂപ്പ്...

ഭീകരവാദത്തെ സഹായിക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: ഭീകരവാദത്തെ സഹായിക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിന്റെ കാര്യത്തിൽ...

കൊച്ചി മെട്രോ റെയിൽ അങ്കമാലിയിലേക്ക് നീട്ടാനുള്ള ഡി.പി.ആർ. സർക്കാരിന് സമർപ്പിച്ചു

0
കൊച്ചി: കൊച്ചി മെട്രോ റെയിൽ അങ്കമാലിയിലേക്ക് നീട്ടാനുള്ള വിശദ പദ്ധതിരേഖ (ഡി.പി.ആർ.)...