വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

സുല്‍ത്താന്‍ബത്തേരി : വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സുല്‍ത്താന്‍ബത്തേരി തൊടുവെട്ടി കാരക്കാട്ട് പരേതനായ സരസിജന്റെ ഭാര്യ പൊന്നമ്മ (80) യെയാണ് സ്വകാര്യ വ്യക്തിയുടെ താമസക്കാരില്ലാത്ത പുരയിടത്തിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ പത്തരയോടെയാണ് പൊന്നമ്മയുടെ മൃതദേഹം വീട്ടില്‍ നിന്ന് മുന്നൂറ് മീറ്റര്‍ മാറിയുള്ള ആളൊഴിഞ്ഞ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ കിണറ്റില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ മുതല്‍ ഇവരെ കണാനില്ലായിരുന്നു. തുടര്‍ന്ന് വീട്ടുകാരും സമീപവാസികളും തിരച്ചില്‍ നടത്തുന്നതിനിടെ ബത്തേരി-പാട്ടവയല്‍ റോഡരികിലെ വീട്ടുപറമ്പിലെ കിണറ്റിന്‍കരയില്‍ പുതപ്പും, ഊന്നുവടിയും ടോര്‍ച്ചും സമീപവാസി കാണുന്നത്. കിണര്‍ പരിശോധിച്ചപ്പോഴാണ് പൊന്നമ്മയുടെ മൃതദേഹം കണ്ടത്. വിവരമറിഞ്ഞ് ബത്തേരി പോലീസും ഫയര്‍ ആന്റ് റെസ്‌ക്യു വിഭാഗവും സ്ഥലത്തെത്തി. മൃതദേഹം പുറത്തെടുത്ത് ബത്തേരി താലൂ്ക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വീട്ടുനല്‍കി. മക്കള്‍: സിന്ധു, ബിന്ദു. മരുമക്കള്‍: സജീവന്‍ (ഹോം ഗാര്‍ഡ് ബത്തേരി), ശശി.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം
ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര ദിനത്തില്‍ അംഗനവാടികളിൽ സൗജന്യ യൂണിഫോം നൽകി പത്തനംതിട്ട നഗരസഭ കൗൺസിലർ അഡ്വ.ഗീത സുരേഷ്

0
പത്തനംതിട്ട : സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് അംഗനവാടികളിൽ സൗജന്യ യൂണിഫോം നൽകി പത്തനംതിട്ട...

പിറവത്തെ ആറ്റുതീരം പാര്‍ക്ക് മുവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞ് താഴ്‌ന്നു ; ഒഴിവായത് വൻ ദുരന്തം

0
കൊച്ചി: എറണാകുളം പിറവത്ത് പാർക്ക് ഇടിഞ്ഞ് താണു. പാഴൂർ ആറ്റുതീരം പാർക്കാണ് മൂവാറ്റുപുഴയാറിലേക്ക്...

കോന്നി സ്വദേശി ആശിഷ് ജോസഫ് മാത്യു യു.കെയിലെ ടൗൺ കൗൺസിലര്‍

0
​യു.കെ : യു.കെയിലെ ടൗൺ കൗൺസിലര്‍ പദവിയിലേക്ക് പത്തനംതിട്ട സ്വദേശിയെ തെരഞ്ഞടുത്തു....

കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി

0
കണ്ണൂർ: കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കരിവെള്ളൂർ കൂക്കാനത്ത്...