കൊച്ചി : നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എഎന്‍ രാധാകൃഷ്ണന്‍. നെടുമ്പാശ്ശേരിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഒരേസമയം സ്വപ്നയും സ്പീക്കറുമുണ്ടായിരുന്നു. അവിടെവെച്ച് അവര്‍ കണ്ടുമുട്ടിയിരുന്നു. എന്ത് ഇടപാടാണ് അവിടെ നടന്നതെന്ന് വ്യക്തമാക്കണമെന്നും എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
ആലുവയില്‍ സര്‍ക്കാര്‍ അതിഥി മന്ദിരം ഉള്‍പ്പെടെ ഉണ്ടായിട്ടും സ്പീക്കര്‍ എന്തിന് പഞ്ചനക്ഷത്ര ഹോട്ടലില്‍ പോയി എന്നത് വ്യക്തമാക്കണം. സ്‌പീക്കര്‍ കേരളത്തിന് അപമാനമാണ്. സ്വപ്ന സുരേഷ് ഉന്നത ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്യദ്രോഹികളുടെ താവളമായി മാറിയെന്നും എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
2019 ജൂണ്‍ 6,7 തീയതികളില്‍ സ്പീക്കര്‍ എവിടെയായിരുന്നു. നെടുമ്പാശ്ശേരിയില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ അദ്ദേഹം ആ ദിവസങ്ങളില്‍ താമസിച്ചിരുന്നു. അവിടെ ആ ദിവസം സ്വപ്ന സുരേഷ് വന്നിരുന്നു. സ്വപ്നയും സ്പീക്കറും ആ ഹോട്ടലില്‍ വെച്ചു കണ്ടുമുട്ടിയിരുന്നു. മണിക്കൂറുകളോളം അവര്‍ ഒരുമിച്ചു ചെലവഴിച്ചിരുന്നു.