പഞ്ചനക്ഷത്ര ഹോട്ടലില്‍ ഒരേസമയം സ്വപ്നയും സ്പീക്കറുമുണ്ടായിരുന്നു : ഗുരുതര ആരോപണവുമായി എഎന്‍ രാധാകൃഷ്ണന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എഎന്‍ രാധാകൃഷ്ണന്‍. നെടുമ്പാശ്ശേരിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഒരേസമയം സ്വപ്നയും സ്പീക്കറുമുണ്ടായിരുന്നു. അവിടെവെച്ച്‌ അവര്‍ കണ്ടുമുട്ടിയിരുന്നു. എന്ത് ഇടപാടാണ് അവിടെ നടന്നതെന്ന് വ്യക്തമാക്കണമെന്നും എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

ആലുവയില്‍ സര്‍ക്കാര്‍ അതിഥി മന്ദിരം ഉള്‍പ്പെടെ ഉണ്ടായിട്ടും സ്പീക്കര്‍ എന്തിന് പഞ്ചനക്ഷത്ര ഹോട്ടലില്‍ പോയി എന്നത് വ്യക്തമാക്കണം. സ്‌പീക്കര്‍ കേരളത്തിന് അപമാനമാണ്. സ്വപ്ന സുരേഷ് ഉന്നത ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്യദ്രോഹികളുടെ താവളമായി മാറിയെന്നും എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

2019 ജൂണ്‍ 6,7 തീയതികളില്‍ സ്പീക്കര്‍ എവിടെയായിരുന്നു. നെടുമ്പാശ്ശേരിയില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ അദ്ദേഹം ആ ദിവസങ്ങളില്‍ താമസിച്ചിരുന്നു. അവിടെ ആ ദിവസം സ്വപ്ന സുരേഷ് വന്നിരുന്നു. സ്വപ്നയും സ്പീക്കറും ആ ഹോട്ടലില്‍ വെച്ചു കണ്ടുമുട്ടിയിരുന്നു. മണിക്കൂറുകളോളം അവര്‍ ഒരുമിച്ചു ചെലവഴിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...