തകരാത്ത വിശ്വാസം ഏത് വെല്ലുവിളിയിലും കരുത്തേകും മാർ സാമുവേൽ തെയോഫിലോസ്

For full experience, Download our mobile application:
Get it on Google Play

ഇരവിപേരൂർ : തകരാത്ത വിശ്വാസം ജീവിതയാത്രയിൽ വെല്ലുവിളികളെ അതിജീവിക്കുവാൻ സഹായിക്കുമെന്നും ഇരുൾ അടഞ്ഞ ജീവിതവുമായി യാത്ര ചെയ്യുന്നവർക്ക് പ്രതീക്ഷ നല്കുന്നവരായി മാറുവാനും വഴി വിളക്കുകളായി മാറി ലക്ഷ്യസ്ഥാനത്തേക്ക് നയിക്കുവാനും സാധിക്കണമെന്നും ബിലിവേഴ്സ് ഈസ്റ്റേൺ സഭ പരമാധ്യക്ഷൻ മാർ സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്താ. വൈ.എം.സി.എ എക്യുമെനിക്കൽ അസംബ്ളിയും അഖില ലോക പ്രാർത്ഥനാവാരം സമാപന സമ്മേളനവും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിന് ഐക്യത്തിൻ്റെയും മാനവികതയുടെയും പ്രതീക്ഷകൾ നല്കുന്ന സമൂഹമായി നാം മാറണമെന്നും മാറുന്ന സാഹചര്യങ്ങളിൽ മൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കാത്തവരായി ഗുണകരമായ മാറ്റങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നവരായി മാറണമെന്നും മെത്രാപ്പോലിത്ത പറഞ്ഞു.

സബ് – റീജൺ ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിച്ചു. ഫാ. ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ മുഖ്യപ്രഭാഷണം നടത്തി. റവ. ജോസഫ് ജോണി, ഫാ. ഡോ. ദാനിയേൽ ജോൺസൺ, റവ. ഷിബു കെ., ജനറൽ കൺവീനർ സുനിൽ മറ്റത്ത്, വൈസ് ചെയർമാൻ തോമസ് വി. ജോൺ, സബ് – റീജൺ മുൻ ചെയർമാൻമാരായ ജോ ഇലഞ്ഞുമൂട്ടിൽ, വർഗീസ് ടി. മങ്ങാട്, അഡ്വ. ജോസഫ് നെല്ലാനിക്കൽ, കെ.സി മാത്യു, ലിനോജ് ചാക്കോ, ഇരവിപേരൂർ വൈ.എം.സി.എ പ്രസിഡൻ്റ് ഐപ്പ് വർഗീസ്, സ്റ്റാൻസിംഗ് കമ്മിറ്റി കൺവീനർ മത്തായി കെ. ഐപ്പ്, ഉമ്മൻ വർഗീസ്, സജി ചാക്കുംമൂട്ടിൽ, ജിജി ജോർജ് മാമ്മൻ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

ഓണത്തോടനുബന്ധിച്ച് വിപണിയിലെ വിലക്കയറ്റം തടയാൻ സപ്ലൈകോ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനും ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നതിനുമായി...