മൂടിയില്ലാത്ത ഓട അപകട ഭീഷണിയാകുന്നു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: ചുങ്കപ്പാറ ജംഗ്ഷനിൽ ഗ്രാമീണ ബാങ്കിന് സമീപം ഓടയ്ക്ക് മൂടിയില്ലാത്തത് അപകട ഭിഷണിയാകുന്നു. കോട്ടാങ്ങൽ – ചാലാപ്പള്ളി ബാസ്റ്റോ റോഡ് ഉന്നത നിലവാരത്തിൽ ഉയർത്തിയപ്പോൾ നവീകരിച്ച ഓടകൾക്ക് പലയിടത്തും മൂടികൾ സ്ഥാപിച്ചിട്ടില്ല. ജംഗ്ഷനിലെ എ.ടി.എമ്മിനും ഗ്രാമീണ ബാങ്കിലും എത്തുന്നത് നിരവധി പേരാണ്. ഇവിടെ ഓടക്ക് മൂടിയില്ലാത്തതിനാൽ അപകടങ്ങളും നിത്യസംഭവമായിരിക്കുകയാണ്.

ആൾക്കാർ അപകടത്തിൽ പെടുന്നത് പതിവായതോടെ സമീപത്തെ വ്യാപാരി സിമന്റ് കട്ടകൾ വെച്ച് മറച്ചിരിക്കുകയാണിപ്പോൾ. ഇവിടെ ഓടയ്ക്ക് മൂടി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അധികൃതർ നടപടിയെടുത്തില്ലെന്നാണ് നാട്ടുകാരുടെ പരാതി. തിരക്കേറിയ സ്ഥലത്ത് അധികൃതർ കാണിക്കുന്ന അനാസ്ഥമൂലം അപകടം ക്ഷണിച്ചു വരുത്തുന്നതിന് കാരണമാകും.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നേപ്പാളിൽ വർഗീയ കലാപം ; മൂന്ന് പേർ കൊല്ലപ്പെട്ടു

0
കാഠ്‌മണ്ഡു: ദക്ഷിണ നേപ്പാളിലെ അതിർത്തി ജില്ലകളിൽ രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ വർഗ്ഗീയ...

ശബരിമലയിലെ നെയ്യ് ക്രമക്കേട് ; ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ദേവസ്വം

0
തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ദേവസ്വം സെക്രട്ടറിയുടെ റിപ്പോർട്ട്....

വിദ്യാർഥി പ്രക്ഷോഭത്തിനിടെ പ്രധാനമന്ത്രിയെ ലക്ഷ്യമിട്ട് എഐ വീഡിയോകൾ ; മെറ്റ ഇന്ത്യ മേധാവിയ്‌ക്കെതിരെ കേസ്

0
ഹൈദരാബാദ് : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ടുള്ള എഐ നിർമിതവും മോർഫ്...

വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസ് : ശിവശങ്കറിനേയും യു വി ജോസിനേയും കേന്ദ്രീകരിച്ച് സിബിഐ...

0
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ നിര്‍ണ്ണായക നീക്കവുമായി സിബിഐ. പദ്ധതിയുമായി...