റാന്നിയിൽ കുടിവെള്ളക്ഷാമം രൂക്ഷം

For full experience, Download our mobile application:
Get it on Google Play

റാന്നി: കിഴക്കൻ മലയോര മേഖലയായ റാന്നിയിൽ വേനലിന്‍റെ തുടക്കത്തിലെ കുടിവെള്ളത്തിന് രൂക്ഷ ക്ഷാമം. കനത്ത മഴയും വെള്ളപ്പൊക്കവും കഴിഞ്ഞു രണ്ടു മാസങ്ങൾ പിന്നിട്ടപ്പോഴേക്കും കിണറുകളും പുഴകളും അടക്കമുള്ള ജലസ്രോതസ്സുകള്‍ വറ്റിവരണ്ടു തുടങ്ങി. ഇപ്പോൾ ജനങ്ങൾ ആശ്രയിക്കുന്നതാവട്ടെ വാഹനങ്ങളിലും മറ്റും സ്വകാര്യ വ്യക്തികൾ വിതരണം നടത്തി വരുന്ന കുടിവെള്ള പദ്ധതികളെയും.

പലപ്പോഴും 700 രൂപ മുതൽ 1000 രൂപവരെ മുടക്കി വെള്ളം വാങ്ങിക്കേണ്ട അവസ്ഥയിലാണ് പലരും. കൊവിഡും പിന്നാലെ ഒമിക്രോണും വർദ്ധിച്ചുവരുന്ന വിലക്കയറ്റവും കൊണ്ട് പൊറുതി മുട്ടിയിരുന്ന ജനങ്ങളുടെ മുമ്പിലേക്ക് തോരാത്ത മഴ വിതച്ച ദുരിതത്തിന് പിന്നാലെയാണ് ഇപ്പോൾ കുടിവെള്ള ക്ഷാമവും എത്തിയിരിക്കുന്നത്. വേനൽ കടുത്തതോടെ പുല്ലുകള്‍ ഉൾപ്പെടെയുള്ളവ ഉണങ്ങി തുടങ്ങിയിരിക്കുകയാണ്.

വളർത്തു മൃഗങ്ങളുടെ കാര്യവും കഷ്ടത്തിലായിരിക്കുകയാണ്. ഇതിന്റെ ഒപ്പമാണ് രൂക്ഷമായ കുടിവെള്ള ക്ഷാമവും. വീട്ടാവശ്യങ്ങൾക്കും കൃഷിക്കും വരെ വിലകൊടുത്തു വെള്ളമെത്തിക്കണ്ട അവസ്ഥയിലാണ് പലരും. വെള്ളപ്പൊക്കത്തിൽ മണ്ണും മറ്റും അടിഞ്ഞു മിക്ക ജലവിതരണ പദ്ധതികളും അവതാളത്തിലാണ്. പലതും ഇപ്പോഴും പ്രവർത്തനം തുടങ്ങിയിട്ടുപോലുമില്ല. പ്രളയത്തിന് ശേഷം രൂക്ഷമായ വരൾച്ച വരുമെന്നാണ് കാലാവസ്ഥ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതോടെ ആശങ്കലായിരിക്കുകയാണ് മലയോരം.

500- 700 ലിറ്റർ വെള്ളം വാങ്ങിയാൽ മൂന്നു ദിവസത്തേക്ക് തികയില്ല. ദിവസവും വെള്ളം വാങ്ങേണ്ട സ്ഥിതിയാണ് പലര്‍ക്കും. വിളിച്ചു പറഞ്ഞാലും ചിലപ്പോൾ വെള്ളം എത്തിക്കാൻ താമസിക്കാറുണ്ട്. ആവശ്യക്കാർ കൂടിയതാണ് താമസിക്കാൻ കാരണമെന്നാണ് വിതരണക്കാർ പറയുന്നത്. 500 ലിറ്ററിന് 250 മുതലും 1000 ലിറ്ററിന് 600 മുതലുമാണ് വില.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...