തെന്മല ഡാമിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കൊല്ലം: തെന്മല ഡാമിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്നലെ രാവിലെ ഡാം സുരക്ഷാ ജീവനക്കാരാണ് സംഭരണിയിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയും കുളത്തൂപ്പുഴ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ്. നാലു ദിവസം മുമ്പ് ഡാമിന് സമീപം വെച്ച് കാണാതായ തമിഴ്നാട് തിരുനെൽവേലി സ്വദേശി ഉലകമണി (26) യുടെ മൃതദേഹം ആണെന്നാണ് സംശയിക്കുന്നത്. ഇയാളുടെ തിരിച്ചറിയൽ രേഖകളും ബാഗും അടക്കം ഡാം ടോപ്പിൽ നിന്നും കണ്ടെത്തിയിരുന്നു. തുടർന്ന് പൊലീസ് ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തിരുന്നു.

ജോലി തേടിയാണ് ഇയാൾ കേരളത്തിലേക്ക് എത്തിയത് എന്നാണ് ബന്ധുക്കൾ പോലീസിനു നൽകിയ മൊഴി.  ഉലകമണിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ തിരുനെൽവേലി പോലീസിൽ പരാതിയും നൽകിയിരുന്നു. ഇതിനിടയാണ് ഇന്ന് ഡാമിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു. മൃതദേഹം അഴുകിയ നിലയിൽ ആയതിനാൽ ഡിഎൻഎ ഉൾപ്പെടെയുള്ള പരിശോധനകൾക്ക് ശേഷം ആകും ഉലക മണിയുടെതാണോ എന്ന് ഉറപ്പിക്കാൻ സാധിക്കുക. അതിനുശേഷം ആകും ബന്ധുക്കൾക്ക് വിട്ടു നൽകുക. അസ്വാഭാവിക മരണത്തിന് കേസെടുത്ത് കുളത്തൂപ്പുഴ പോലീസ് അന്വേഷണം തുടങ്ങി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...

​’അമേരിക്കയിലായിരുന്നെങ്കിൽ ലക്ഷങ്ങൾ മുടക്കേണ്ടി വന്നേനെ’; ഗ്രാമീണ സർക്കാർ ആശുപത്രിയിലെ സൗജന്യ ചികിത്സയെ പുകഴ്ത്തി വിദേശ...

0
ഡൽഹി: ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുള്ള സർക്കാർ ആശുപത്രിയിൽ സൗജന്യമായി ചികിത്സ ലഭിച്ചതിന്‍റെ...

ഉത്തരാഖണ്ഡ് ജലവൈദ്യുത പദ്ധതി അപകടം; കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു, മരണസംഖ്യ എട്ടിലെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയിലെ ജലവൈദ്യുത പദ്ധതി തുരങ്കത്തിലുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ടായി....

ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം

0
സംഭൽ: ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം....