കോഴിക്കോട് : പറമ്പിൽബസാർ സ്വദേശിനി അനഘ ആത്മഹത്യ ചെയ്തത് ഭർതൃവീട്ടിലെ പീഡനമാണെന്ന പരാതിയുമായി കുടുംബം. കഴിഞ്ഞ വ്യാഴാഴ്ചയാണ് അനഘയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. 2020 മാർച്ച് 25നാണ് അനഘയുടെ വിവാഹം കഴിഞ്ഞത്. മകൾക്ക് എന്ത് സംഭവിക്കുന്നതെന്ന് പോലും അറിയാൻ കഴിഞ്ഞില്ലെന്ന് അനഘയുടെ അമ്മ ഷിനോജ പറഞ്ഞു. ആത്മഹത്യക്ക് പിന്നിൽ അനഘയുടെ ഭർത്താവ് ശ്രീജേഷിനും അമ്മക്കുമുള്ള പങ്ക് അന്വേഷിക്കണമെന്നും ഷിനോജ ആവശ്യപ്പെട്ടു. വിവാഹം കഴിഞ്ഞ ഉടനെ അനഘ വീട്ടുകാരെ കാണുന്നത് വിലക്കി. അമ്മയുടെയും സഹോദരങ്ങളുടെ ഫോൺ നമ്പർ പോലും ബ്ലോക്ക് ചെയ്തു. കല്യാണത്തിന് ശേഷം വീട്ടിലെത്തിയത് ആകെ അഞ്ചുതവണ മാത്രമാണ്.
പറമ്പിൽബസാർ സ്വദേശിനി അനഘ ആത്മഹത്യ ചെയ്തത് ഭർതൃവീട്ടിലെ പീഡനമാണെന്ന പരാതിയുമായി കുടുംബം
RECENT NEWS
Advertisment