Monday, April 14, 2025 5:15 pm

ആ​ന​ക്ക​യം സ​ഹ​ക​ര​ണ ബാ​ങ്കിലെ ആറരക്കോടിയുടെ തട്ടിപ്പ് ; നിക്ഷേപകര്‍ ഇപ്പോഴും പെരുവഴിയില്‍

For full experience, Download our mobile application:
Get it on Google Play

മ​ഞ്ചേ​രി : സം​സ്ഥാ​ന​ത്ത്​ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലെ ക്ര​മ​ക്കേ​ടു​ക​ള്‍ പു​റ​ത്തു​വ​രു​മ്പോ​ള്‍ വീ​ണ്ടും ച​ര്‍​ച്ച​യാ​യി ആനക്കയം സ​ഹ​ക​ര​ണ ബാ​ങ്കി​ലെ ക്ര​മ​ക്കേ​ട്. 2018ല്‍ ​ആ​റ​ര​ക്കോ​ടി​യോ​ളം രൂ​പ​യു​ടെ തി​രി​മ​റി​യാ​ണ് ഇ​വി​ടെ ന​ട​ന്ന​ത്. 232 നി​ക്ഷേ​പ​ക​രി​ല്‍​നി​ന്ന്​ പ​ല​പ്പോ​ഴാ​യി വാ​ങ്ങി​യ പ​ണം അ​ക്കൗ​ണ്ടി​ല്‍ നി​ക്ഷേ​പി​ക്കാ​തെ പാ​സ്ബു​ക്കി​ല്‍ രേ​ഖ​പ്പെ​ടു​ത്തു​ക​യും വ്യാ​ജ ര​സീ​തി ന​ല്‍​കു​ക​യും ചെ​യ്​​താ​യി​രു​ന്നു ത​ട്ടി​പ്പ്. പ​ല​രും ജീ​വി​ത​സ​മ്പാ​ദ്യം മു​ഴു​വ​ന്‍ ബാ​ങ്കി​ല്‍ നി​ക്ഷേ​പി​ച്ചി​രു​ന്നു. പി​ന്നീ​ട് പ​ണം പി​ന്‍​വ​ലി​ക്കാ​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്.

പെ​ന്‍ഷ​ന്‍കാ​ര്‍ മു​ത​ല്‍ പ്ര​വാ​സി​ക​ള്‍ വ​രെ ത​ട്ടി​പ്പി​നി​ര​യാ​യി. ക​ല്യാ​ണാ​വ​ശ്യ​ത്തി​ന്​ നി​ക്ഷേ​പി​ച്ച പ​ണം ന​ഷ്​​ട​പ്പെ​ട്ട​വ​രും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. പ​രാ​തി​യെ തു​ട​ര്‍​ന്ന് ബാ​ങ്കി​ലെ യു.​ഡി ക്ല​ര്‍ക്ക് കെ.​വി. സ​ന്തോ​ഷ്‌​ കു​മാ​റി​നെ സ​സ്‌​പെ​ന്‍ഡ് ചെ​യ്യു​ക​യും പി​ന്നീ​ട് പി​രി​ച്ചു​വി​ടു​ക​യും ചെ​യ്തു. കേ​സി​ന്റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ദി​വ​സം ഇ​യാ​ളു​ടെ വീ​ട്ടി​ല്‍ വി​ജി​ല​ന്‍​സ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പല രേ​ഖ​ക​ളും വീ​ട്ടി​ല്‍​നി​ന്ന്​ ക​ണ്ടെ​ടു​ത്ത​താ​യാ​ണ് വി​വ​രം. നി​ക്ഷേ​പ​ക​രു​ടെ പ​ണം തി​രി​ച്ചു​ന​ല്‍​കാ​നു​ള്ള ശ്ര​മ​മാ​ണ് ബാ​ങ്ക് ഭ​ര​ണ​സ​മി​തി നട​ത്തു​ന്ന​ത്. ഇ​തി​നാ​യി കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന് പു​റ​മെ സ​ന്തോ​ഷി​ന്റെ പേ​രി​ലു​ള്ള ഭൂ​മി ബാ​ങ്ക് ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. ഇ​ത് വി​ല്‍​ക്കാ​ന്‍ സ​ഹ​ക​ര​ണ വ​കു​പ്പി​ന്റെ അ​നു​മ​തി​ക്ക്​ കാ​ത്തി​രി​ക്കു​ക​യാ​ണ്. ഇ​ത് ല​ഭി​ക്കു​ന്ന മു​റ​ക്ക് പ​ണം ന​ല്‍​കു​മെ​ന്നും ഭ​ര​ണ​സ​മി​തി പ​റ​യു​ന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നെയ്യാറ്റിൻകരയിൽ കോൺഗ്രസ് നേതാവ് മദ്യപിച്ച് വാഹനമോടിച്ച് അപകടം

0
നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ കോൺഗ്രസ് നേതാവ് മദ്യപിച്ച് വാഹനമോടിച്ച് അപകടം. ചെങ്കൽ ഗ്രാമ...

ഓശാന ഞായറിനിടെ സെന്റ് ജോർജിന്റെ പ്രതിമ ബുൾഡോസർ കൊണ്ട് തകർത്ത് ഇസ്രായേൽ സൈന്യം

0
ബെയ്റൂത്ത്: ക്രിസ്തീയ വിശുദ്ധനായ സെന്റ് ജോർജിന്റെ പ്രതിമ ഓശാന ഞായർ ദിവസം...

170 മദ്രസകൾ അടച്ചുപൂട്ടി : നടപടികൾ ശക്തമാക്കി ഉത്തരാഖണ്ഡ് സർക്കാർ

0
ഡെറാഡൂൺ: മദ്രസകൾക്കെതിരായ നടപടികൾ ശക്തമാക്കി ഉത്തരാഖണ്ഡ് സർക്കാർ. 170 മദ്രസകളാണ് സമീപ...

വയനാട്ടിൽ വിവിധയിടങ്ങളിൽ ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം

0
കൽപ്പറ്റ: വയനാട്ടിൽ വിവിധയിടങ്ങളിൽ ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. വിവിധയിടങ്ങളിൽ...