Monday, April 29, 2024 8:59 pm

കോവിഡ് നിയമലംഘനം ; മമ്മൂട്ടിയുടെയും രമേശ് പിഷാരടിയുടെയും പേരിൽ കേസ്

For full experience, Download our mobile application:
Get it on Google Play

എലത്തൂർ : നടൻ മമ്മൂട്ടിയുടെയും രമേശ് പിഷാരടിയുടെയും പേരിൽ കോവിഡ് മാനദണ്ഡം ലംഘിച്ചെന്നാരോപിച്ച് എലത്തൂർ പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം കോഴിക്കോട് മേയ്ത്ര ആശുപത്രിയിൽ ഒരു ചടങ്ങിനെത്തിയപ്പോൾ ആൾക്കൂട്ടത്തിനിടയാക്കിയെന്നാരോപിച്ചാണ് കേസ്. സിനിമാ നിർമാതാവ് ആൻറോ ജോസഫ്, ആശുപത്രി മാനേജ്മെന്റ് എന്നിവരുടെ പേരിലും കേസെടുത്തിട്ടുണ്ട്.

നടന്മാർ എത്തിയപ്പോൾ മുന്നൂറോളം പേർ കൂടിയിരുന്നതായും ഇവർക്കും ഉടൻ നോട്ടീസ് അയക്കുമെന്നും പ്രിൻസിപ്പൽ എസ്.ഐ. കെ.ആർ രാജേഷ് കുമാർ പറഞ്ഞു. അതേസമയം കോവിഡ് പ്രോട്ടോകോൾ ലംഘിച്ചിട്ടില്ലെന്ന് ആശുപത്രി മാനേജ്മെന്റ് അറിയിച്ചു

ആശുപത്രിക്ക് പുറത്തുള്ള സെൻററിലാണ് ഉദ്ഘാടനച്ചടങ്ങ് നടന്നത്. ഡയറക്ടർമാരും ഡോക്ടർമാരും മാധ്യമപ്രവർത്തകരും ഉൾപ്പെടെ 42 പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. അവരെല്ലാം രണ്ടുഡോസ് വാക്സിൻ എടുത്തവരായിരുന്നു. ആശുപത്രി ഒ.പി ബ്ലോക്കിലൂടെയാണ് മമ്മൂട്ടിയെത്തിയത്. അവിടെയുണ്ടായിരുന്ന രോഗികളാണ് മമ്മൂട്ടിയെ കാണാനായി കൂടിയതെന്നും മാനേജ്മെന്റ് അറിയിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

യുജിസി വിലക്കിലും കുസാറ്റ്, ഡിജിറ്റൽ സർവകലാശാലകൾ പിഎച്ച്ഡി പ്രവേശന പരീക്ഷ നടത്തുന്നു ; ഗവര്‍ണര്‍ക്ക്...

0
തിരുവനന്തപുരം: യുജിസി വിലക്കിയിട്ടും കുസാറ്റ്, ഡിജിറ്റൽ സർവകലാശാലകൾ സ്വന്തമായി പിഎച്ച്ഡി പ്രവേശന...

പശ്ചിമ ബംഗാൾ അധ്യാപക നിയമന അഴിമതി; സി.ബി.ഐ അന്വേഷണം സ്റ്റേ ചെയ്ത് സുപ്രിംകോടതി

0
കൊൽക്കത്ത: പശ്ചിമ ബംഗാൾ അധ്യാപക നിയമന അഴിമതി കേസിൽ സി.ബി.ഐ അന്വേഷണം...

വഴിയ്ക്ക് വേണ്ടി അയിരൂർ ഗ്രാമപഞ്ചായത്ത് പടിക്കൽ 300 ദിവസമായി സമരം ചെയ്യുന്ന വയോധിക

0
റാന്നി: അയിരൂർ പഞ്ചായത്ത് ഓഫീസ് പടിക്കൽ വഴിക്കുവേണ്ടി 300 ദിവസമായി സത്യാഗ്രഹ...

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം : അനുപമയുട ജാമ്യാപേക്ഷ തള്ളി

0
കൊല്ലം: കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ മൂന്നാം പ്രതി...